ന്യൂദല്‍ഹി : രാജ്യത്ത്് എകീകൃത സിവില്‍ കോഡ് ഇന്ന് അനിവാര്യവും ആവശ്യവുമാണ്. ഏകീകൃത സിവില്‍ സിവില്‍ കോഡ് നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് 17ഓളം ഹര്‍ജികള്‍ പരിഗണിക്കേവേ ജസ്റ്റിസ് സുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള അലഹബാദ് ഹൈക്കോടതി ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഏകീകൃത സിവില്‍ കോഡ് വിഷയം ഭരണഘടനാപരമാണെങ്കിലും പൊതുസമൂഹത്തില്‍ ഉന്നയിക്കപ്പെടുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും രാഷ്ട്രീയപരമായി അട്ടിമറിക്കപ്പെടുകയാണ്. വിവാഹ, കുടുംബ നിയമങ്ങള്‍ രാജ്യത്ത് അധികമായുള്ള സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയാണ് പരിഹാരം. മിശ്രവിശ്വാസികളായ ദമ്പതികളെ കുറ്റവാളികളായി വേട്ടയാടുന്നതില്‍ നിന്ന് സംരക്ഷണം നല്കാന് പാര്‍ലമെന്റ് ഈ നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജസ്റ്റിസ് സുനീത് കുമാര്‍ പറഞ്ഞു.
രാജ്യത്ത് വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ബാഹുല്യം നിലനിര്‍ത്തണോ അതോ വിവാഹത്തെ നിയമത്തിന്റെ കുടക്കീഴില് കൊണ്ടുവരണമോ എന്ന് പാര്‍ലമെന്റ് ഇടപെട്ട് പരിശോധിക്കേണ്ട ഘട്ടം എത്തിയിരിക്കയാണ്. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കയും ഭയവും കണക്കിലെടുത്ത് ഏകസിവില്‍ കോഡ് നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്നും ഡിവിഷന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: