സീതത്തോട്: പമ്പ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബിയുടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമില്‍ രാത്രി എട്ട് മണിക്ക് ജലനിരപ്പ് അപായകരമായ നിലയായ 983.95 മീറ്ററിൽ എത്തിയിരുന്നു.
നീരൊഴുക്ക് ശക്തമായതിനാൽ അടുത്ത ആറു മണിക്കൂറിനുള്ളിൽ ജലനിരപ്പ് കൂടുതല്‍ അപകടകരമായ നിലയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു. ഡാമിലെ അധികജലം ആവശ്യമെങ്കിൽ സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായിട്ടാണ് രാത്രി 9 മണി മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പമ്പാ നദിയുടെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ അറിയിച്ചു.
ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർ ഒരു സാഹചര്യത്തിലും നദികളിൽ ഇറങ്ങരുതെന്ന് കളക്ടര്‍ പറഞ്ഞു. ആവശ്യമെങ്കിൽ നിയന്ത്രിത അളവിൽ ജലം തുറന്നു വിടും. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷഉറപ്പുവരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: