തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സഹസ്രകോടികള്‍ കൊള്ള നടത്താനുള്ള ഉപാധിയായ കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി കെ-റെയില്‍ വിരുദ്ധ സമരം സംഘടിപ്പിക്കും. കോഴിക്കോട് ഒഴികെ 13 ജില്ലാ കേന്ദ്രങ്ങളില്‍ 20 ന് പാര്‍ട്ടി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് അറിയിച്ചു.
പാലക്കാട് നടക്കുന്ന പ്രതിഷേധ സംഗമത്തിന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് നേതൃത്വം നല്‍കും. കോഴിക്കോട് 21ന് നടക്കുന്ന പ്രതിഷേധ സംഗമവും കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. മറ്റു നേതാക്കള്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും. കെ-റെയില്‍ വിരുദ്ധ സമരത്തിന് തുടക്കം മുതലേ പിന്തുണ നല്കിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല മറിച്ച് സംസ്ഥാനത്തെ കൂടുതല്‍ കടക്കെണിയിലാക്കുന്നതാണെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: