ചെന്നൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. നവമ്പര്‍ 19 വെള്ളിയാഴ്ച രാജ്യത്തോടുള്ള അഭിസംബോധനയ്ക്കിടയിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കാര്യം പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ പാര്‍ലമെന്റ് ഇത് സംബന്ധിച്ച നടപടിയെടുക്കണമെന്നും സ്റ്റാലിന് പറഞ്ഞു. ‘ മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ പ്രഭാതത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തെ ഞാന്‍ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു.’ -സ്റ്റാലിന് പ്രത്യേകമായി നടത്തിയ ട്വീറ്റില്‍ പറഞ്ഞു.
കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും സ്റ്റാലിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: