ചെന്നൈ: വിവാഹപ്രായം എത്തിയ 40000ത്തോളം തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് വധുവിനെ കണ്ടെത്താന്‍ സാധിക്കുന്നില്ല. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്രാഹ്മണ അസോസിയേഷനുകള്‍ ഇതിനായി ഉത്തര്‍പ്രദേശിനേയും ബീഹാറിനെയും ആശ്രയിക്കാന്‍ ആലോചിക്കുകയാണ്. ലക്‌നൗ, പാറ്റ്‌ന എന്നിവിടങ്ങളില്‍ ഇതിനായി കോഡിനേറ്റര്‍മാരെ നിയോഗിക്കുകയാണ്.
30നും 40നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ തമിഴ് ബ്രാഹ്മണ യുവാക്കളുടെ എണ്ണം കൂടി വരുന്നതായി തമിഴ് ബ്രാഹ്മണ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.നാരായാണന്‍ ടി.ബി എയുടെ മുഖമാസികയിൽ എഴുതിയ തുറന്ന കത്തിൽ പറയുന്നു. 10 ബ്രാഹ്മണയുവാക്കള്‍ക്ക് 6 യുവതികള്‍ എന്ന നിലയിലാണ് ഇപ്പോഴത്തെ കണക്ക്. പല യുവാക്കൾക്കും പ്രായത്തിനനുസരിച്ച് യുവതികളെ പങ്കാളികളായി ലഭിക്കുന്നില്ല. അതോടൊപ്പം കല്യാണത്തിന്റെ ആര്‍ഭാടങ്ങളും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് താങ്ങാന്‍ സാധിക്കുന്നില്ലെന്നും പരമേശ്വരൻ പറയുന്നു.
കല്യാണത്തിന് പെൺകുട്ടിയുടെ വീട്ടുകാര്‍ വഹിക്കുന്ന ചെലവ് വളരെ വലുതാണ്. മൂന്നും നാലും ദിവസങ്ങൾ കൊണ്ടാണ് ബ്രാഹ്മണ വിവാഹത്തിന്റെ ചടങ്ങുകൾ തീരുന്നത്. ഇതിനൊടൊപ്പം ആഭരണങ്ങള്‍,കല്ല്യാണഹാള്‍, ഭക്ഷണം, സമ്മാനങ്ങള്‍ എന്നിങ്ങനെ പോകുന്നു ചെലവുകള്‍. സാധാരണ കല്യാണത്തിന് പോലും 12-15 ലക്ഷം രൂപ വരും.ചിലര്‍ ജീവിത സമ്പാദ്യം മൊത്തമായി കല്യാണങ്ങള്‍ക്കായി ചെലവാക്കുന്നു. ധനികരായിട്ടുളളവര്‍ ചെലവുകള്‍ കൂട്ടി കൊണ്ടുവരുമ്പോള്‍ പാവപ്പെട്ടവര്‍ എന്തു ചെയ്യുമെന്നും പരമേശ്വരൻ ചോദിക്കുന്നു. കല്യാണ ചെലവുകള്‍ താങ്ങാന്‍ പറ്റാതെ വിവാഹം മുടങ്ങി നില്‍ക്കുന്ന ധാരാളം പെണ്‍കുട്ടികള്‍ ഉണ്ട്.
യുവാക്കള്‍ സ്വന്തം പിടിവാശി നോക്കാതെ കല്യാണം നടത്തുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ തന്നെ പെണ്‍കുട്ടികളെ കല്യാണത്തിനായി കണ്ടെത്താം. പണ്ട് താഴ്ന്ന ജാതിയില്‍ നിന്ന് പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നടന്നിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ പലരും അതിന് തയ്യാറാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: