Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളമേ ലജ്ജിക്കൂ

ഭാരത വിഭജനത്തില്‍ കൊണ്ടുചെന്നെത്തിച്ച ഇസ്ലാമിക ഭീകരതയുടെ വക്താക്കളാണ് ലോകത്തേയും, പ്രത്യേകിച്ച് ഭാരതത്തേയും തകര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഈ ഹീനകൃത്യത്തിന്റെ സിരാകേന്ദ്രം പാകിസ്ഥാനാണെന്ന് അറിഞ്ഞിട്ടും, ആ നാടിന് വേണ്ടി ജയ് വിളി ഉയര്‍ന്നിട്ടും അതിനെതിരെ പ്രതികരിക്കാതെ മൗനികളാകുന്നവര്‍ രാജ്യദ്രോഹത്തിന് കുടപിടിക്കുന്നവരാണ്.

അഡ്വ. ബി. ഗോപാലകൃഷ്ണന്‍ by അഡ്വ. ബി. ഗോപാലകൃഷ്ണന്‍
Nov 19, 2021, 05:00 am IST
in Main Article

ഭാര്യയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവിനെ അരുംകൊല ചെയ്ത സംഭവം കേരളത്തില്‍ തന്നെയൊ എന്ന മലയാളത്തിലെ ഒരു മുഖ്യധാര മാധ്യമത്തിന്റെ മുഖപ്രസംഗത്തിലെ ചോദ്യം സാക്ഷര കേരളം എന്ന് അഭിമാനിക്കുന്ന മലയാളിയുടെ മനസ്സാക്ഷിയോടുള്ള ചോദ്യമാണ്. പട്ടാപ്പകല്‍ നടുറോഡില്‍ ഭര്‍ത്താവിനെ ക്രൂരമായി വെട്ടിക്കൊല്ലുമ്പോള്‍ ഹൃദയം പൊട്ടി വാവിട്ട് നിലവിളിച്ച യുവതിയുടെ മുടിയില്‍ പിടിച്ച് റോഡിന് സമീപമുള്ള ചാലില്‍ തള്ളിയശേഷം മാരകായുധങ്ങള്‍ കാണിച്ച്  ഭീഷണിപ്പെടുത്തി ഭര്‍ത്താവിനെ കൊല്ലുന്നത് കാണാന്‍ ആജ്ഞാപി

ക്കുക. പാലക്കാട് മമ്പറത്തെ സഞ്ജിത്തിനെ കൊലപ്പെടുത്തിയ രീതി ഇത്രത്തോളം ഭീകരമായിരുന്നിട്ടും, കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നായകന്മാര്‍ ഒരക്ഷരം ഉരിയാടാതെ മൗനികളാകുന്നത് എന്തുകൊണ്ടാണ്? വാരിയംകുന്നന്റെ മഹത്വം വിളമ്പാന്‍ നടന്ന കേരള സ്പീക്കറും സ്വന്തം തട്ടകത്തില്‍ നടന്ന ഈ പൈശാചികതയെ കണ്ടില്ലെന്ന് നടിക്കുകയാണ്.

സഭയ്‌ക്ക് പുറത്ത് നടക്കുന്ന കാര്യങ്ങളിലും അഭിപ്രായം പറയുമെന്ന് പ്രഖ്യാപിച്ച, ഉത്തരേന്ത്യയില്‍ നടക്കുന്ന ഏതൊരു സംഭവത്തിലും  ആര്‍എസ്എസ്സിനേയും സംഘ പരിവാറിനേയും നിര്‍ബാധം അധിക്ഷേപിച്ച് പ്രസ്താവനയും എഫ്ബി പോസ്റ്റും ഇടുന്ന സ്പീക്കര്‍ ഈ കൊടുംക്രൂരതയ്‌ക്കെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. ഈ കൊലപാതകത്തിന് പിന്നിലെ മതഭീകരതയെ മനസ്സിലാക്കിയിട്ടും മിണ്ടാട്ടം മുട്ടുന്നത് ജിഹാദി വോട്ടിന്റെ ബലത്തില്‍ സ്പീക്കര്‍ പദവി തരപ്പെട്ടതിന്റെ പ്രത്യുപകാരമൊ അതോ ഭീരുത്വമോ ? കേരളത്തിലെ സാംസ്‌കാരിക നായകരുടെ നാണംകെട്ട നിലപാടാണ് ഏറെ വിചിത്രം. കേരളം പ്രബുദ്ധമെന്നും ഇടതുപക്ഷ ഭരണം സാംസ്‌കാരിക സമ്പന്നമെന്നുമാണ് ഇവരുടെ പ്രകീര്‍ത്തനം. ഉത്തരേന്ത്യയെ നോക്കി പരിഹസിക്കുന്ന ഇവര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കരാര്‍ തൊഴിലാളികളായി അധ:പതിച്ചിരിക്കുകയാണോ?. ഇതെല്ലാം അവാര്‍ഡ് മോഹികളുടെ സ്വാഭാവിക തൊഴിലായതു കൊണ്ടാണല്ലൊ ലോകനേതാക്കളെ കോട്ടും സൂട്ടും ഇട്ട് അണിയിച്ചൊരുക്കുകയും ഇന്ത്യയെ വികൃതമാക്കി ചിത്രീകരിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പിന്തുണ കൊടുത്ത് അണിനിരന്നത്. മതഭീകരതയ്‌ക്ക് എന്തിനിവര്‍ താരാട്ട് പാടുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. സ്പര്‍ദ്ധയുണ്ടാക്കി മാരകായുധങ്ങളുമായി സമൂഹത്തില്‍ കലാപം ഉണ്ടാക്കുന്ന മതഭീകര സംഘടനകളായ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ കയ്യിലെ പാവകളായി ഇവര്‍ മാറുന്നതും ഭരണകൂടത്തിന്റെ കരാര്‍ തൊഴിലിന്റെ ഭാഗമാണൊ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നിസ്സഹായയായി, നടുറോഡില്‍ നെഞ്ച് പിടഞ്ഞ് കിടന്ന ഒരു ഭാര്യയുടെ, ഒരമ്മയുടെ തേങ്ങല്‍ കേള്‍ക്കാന്‍ എന്തുകൊണ്ടവര്‍ക്ക് കഴിയുന്നില്ല. കണ്ടിട്ടും കേട്ടിട്ടും മിണ്ടാട്ടമില്ലാതെ അന്ധത നടിക്കുന്നവരാണ് കേരളത്തിലെ പ്രമുഖരായ പല സാംസ്‌കാരിക നായകരും. അത് അവര്‍ പണ്ടേ തെളിയിച്ചിട്ടുമുണ്ട്.  

മതഭീകരതയുടെ ഒടുങ്ങാത്ത പകയുമായി ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റിയപ്പോഴും വാട്‌സ് ആപ്പ് ഹര്‍ത്താല്‍ നടത്തി അക്രമം കാട്ടിയപ്പോഴും ഹൈക്കോടതിയുടെ മുന്നില്‍ അഭ്യാസം കാട്ടിയപ്പോഴും ഇവര്‍ ഒന്നും കണ്ടില്ല,  മിണ്ടിയില്ല. അഫ്ഗാനിലെ താലിബാന്‍ ഭീകരതയെ ജന്മനാടിന്റെ ജനാധിപത്യമെന്നും സ്വാതന്ത്ര്യമെന്നും പുകഴ്‌ത്തിയവരെ ആശ്ലേഷിക്കാന്‍ ഇവരാരും മറന്നതുമില്ല. അധമന്മാരായി മാറിയ ഇത്തരക്കാരോടുള്ള കാലഘട്ടത്തിന്റെ ചോദ്യം നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് കുഴലൂതുന്നത്? ആര്‍ക്ക് വേണ്ടിയാണ് നിസ്സംഗരാകുന്നത് എന്നതാണ്. പാലക്കാട് മമ്പറത്ത്  ചങ്ക് തകര്‍ന്ന് കിടക്കുന്ന ഒരു പാവം സ്ത്രീയോട് ഒരാശ്വാസ വാക്ക് പോലും പറയാന്‍ കഴിയാത്ത വണ്ണം കാപട്യത്തിന്റെ മുഖമായി മാറിയ സാംസ്‌കാരിക നായകന്മാരേ നിങ്ങളേയോര്‍ത്ത് മലയാള മനസ്സ് ലജ്ജിക്കുന്നു.

രാജ്യത്തെ കാര്‍ന്നു തിന്നുന്ന മാരക രോഗമാണ് മതഭീകരത. ഭാരതീയ സംസ്‌കാരത്തിന്റെ അന്തസ്സത്തയായ സഹിഷ്ണുത, സര്‍വ്വധര്‍മ്മ സമഭാവന എന്നീ മഹനീയ ദര്‍ശനങ്ങളെ ചൂഷണം ചെയ്ത് വ്യാജ മതേതരവാദികളുടെ വാലായി നിന്നാണ് ഇവര്‍ ഗൂഢലക്ഷ്യം നേടുന്നത്. ഭാരത വിഭജനത്തില്‍ കൊണ്ടുചെന്നെത്തിച്ച ഇസ്ലാമിക ഭീകരതയുടെ വക്താക്കളാണ് ലോകത്തേയും പ്രത്യേകിച്ച് ഭാരതത്തേയും തകര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഈ ഹീനകൃത്യത്തിന്റെ സിരാകേന്ദ്രം പാകിസ്ഥാനാണെന്ന് അറിഞ്ഞിട്ടും ആ നാടിന് വേണ്ടി ജയ് വിളി ഉയര്‍ന്നിട്ടും അതിനെതിരെ പ്രതികരിക്കാതെ മൗനികളാകുന്നവര്‍ രാജ്യദ്രോഹത്തിന് കുടപി

ടിക്കുന്നവരാണ്. ഇവര്‍ക്കെതിരെ ശബ്ദിക്കുന്ന രാജ്യസ്‌നേഹികളെ ഇല്ലാതാക്കാനുള്ള  ഹീന ശ്രമമാണ് കേരളത്തില്‍ സമീപകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന കൊലപാതകങ്ങള്‍.  

ഉരുക്ക് മുഷ്ടികൊണ്ട് അടിച്ചമര്‍ത്തപ്പെടേണ്ടതാണ് മതഭീകരത. നീചമായ മനുഷ്യഹത്യക്ക് പരിശീലനം കൊടുക്കുന്നതറിഞ്ഞിട്ടും നിസ്സംഗതയോടെ ഒത്താശ നല്‍കുന്ന കേരളത്തിലെ ഭരണാധികാരികള്‍ മതേതരത്വത്തിന്റെ മറവിലാണ് ഈ മതഭീകരതയെ സംരക്ഷിക്കുന്നത്. ജനാധിപത്യം, മതേതരത്വം, സാമൂഹ്യ നീതി എന്നിവ മുദ്രാവാക്യങ്ങള്‍ മാത്രമായി. മനുഷ്യത്വവും മര്യാദയുമാണ് നാടിനാവശ്യം. ഇതില്ലാതാകുമ്പോള്‍ ഉണ്ടാകുന്ന നിലവിളികളില്‍ ആനന്ദം പൂകി ഉല്ലസിക്കുന്നവര്‍ സാഡിസ്റ്റുകളാണ്. അധമത്വം അഴിഞ്ഞാടുമ്പോള്‍ അധമന്മാര്‍ ഭരണാധികരികളാകും’ ഇതാണ് കേരളത്തിന്റെ സ്ഥിതി. കേരളമേ ലജ്ജിക്കുക എന്നത് മാത്രമാണ് മറുമൊഴി.

(ബിജെപി സംസ്ഥാന  വൈസ് പ്രസിഡന്റാണ്  ലേഖകന്‍)

Tags: പാലക്കാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.