കൊച്ചി: ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. സിനിഫൈല്‍ ഗ്രൂപ്പിനെതിരെ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ നയന നായരാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റുകള്‍ നടത്തിയെന്നാണ് യുവതി പറയുന്നത്. തന്റെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വലിയ തട്ടിപ്പുകളാണ് നടന്നത്. ഇക്കാര്യം ബോധ്യപ്പെട്ടുവെന്ന് യുവതി വ്യക്തമാക്കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെന്നും നയന വീഡിയോയില്‍ പറയുന്നു.
‘വനിത’ മാഗസിന്റെ കവര്‍ ഫോട്ടോ ഷൂട്ടിനായും യുവതികളെ ഈ പേരില്‍ സമീപിച്ചിട്ടുണ്ട്. ഇത് വനിത പോലും അറിയാതെയായിരിക്കുമെന്നും യുവതി വ്യക്തമാക്കി. ഫേസ്ബുക്കില്‍ വളരെ ആക്ടീവായിട്ടുള്ള ഗ്രൂപ്പാണ് സിനിഫൈല്‍. മലയാള സിനിമയിലെ പ്രധാനപ്പെട്ട എല്ലാ നടീ നടന്മാരും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. നിലവില്‍ 60000 അധികം അംഗങ്ങള്‍ ഈ ഗ്രൂപ്പിലുണ്ട്.
മറ്റുപല പെണ്‍കുട്ടികളുടെയും ചിത്രം ഉപയോഗിച്ചും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വാട്സ്ആപ്പിലും തന്റെ ഫോട്ടോ നല്‍കിയാണ് ചാറ്റുകള്‍ നടത്തിയത്. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ തന്റെ കൈവശം ഉണ്ടെന്നും യുവതി വെളിപ്പെടുത്തി. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുള്ളവര്‍ തങ്ങളെ വിവരം അറിയിക്കണമെന്നും നിയമനടപടി കൂടുതല്‍ വിപുലമാക്കാനുമാണ് ശ്രമിക്കുന്നതെന്നും നയന വ്യക്തമാക്കി. തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് സിനിഫൈല്‍ ഗ്രൂപ്പ് നടത്തിയത് ക്രിമിനല്‍കുറ്റമാണെന്നും നയന വ്യക്തമാക്കി. സിനിഫൈല്‍ ഗ്രൂപ്പിനെ നയിക്കുന്നത് രാഹുല്‍ രാജ്, ബിജിത് വിജയന് എന്നിവരാണ്. ഇവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: