അഭിനയം ഹറാമായതിനാല്‍ പ്രൊഫഷന് തന്നെ ഉപേക്ഷിച്ച സിനിമാ താരമാണ് സനാ ഖാന്. ശേഷം അവര്‍ മതപണ്ഡിതനും വ്യാപാരിയുമായ ഗുജറാത്ത് സ്വദേശി മുഫ്തി അനസ് സെയ്ദിനെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഹലാല്‍ മേക്കപ്പ് ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന ആഹ്വാനവുമായി എത്തിയിരിക്കുകയാണ് താരം.
‘ഫേസ് സ്പാ ബൈ സനാ ഖാന്’ എന്ന തന്റേതായ ബ്രാന്‍ഡ് നിര്‍മ്മിച്ച് അതുവഴി സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയാണ് സനാ ഖാന് ഇപ്പോള്‍. സാധാരണ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളില്‍ ആല്‍ക്കഹോളും, പന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ കൊഴുപ്പും കലര്‍ത്താറുണ്ട്. ഇത് ഇസ്ലാമിക നിയപ്രകാരം വിലക്കപ്പെട്ടതാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ വസ്തുക്കള്‍ ഉള്‍പ്പെടാത്ത ഹലാല്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അവതരിപ്പിക്കുകയാണ് സനാ ഖാന്.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന സനാ മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. 2005 ല്‍ പുറത്തിറങ്ങിയ യെഹി ഹേ ബൈ സൊസൈറ്റി എന്ന ഹിന്ദി സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ക്ലൈമാക്സ് എന്ന മലയാള ചിത്രത്തിലും സന അഭിനയിച്ചിരുന്നു.
അച്ഛന് കണ്ണൂര്‍ സ്വദേശിയും മാതാവ് മുംബൈയില്‍ നിന്നുമാണ്. 2019 ലാണ് സന അഭിനയ ജീവിതം ഉപേക്ഷിച്ചത്. 2020ല്‍ ഗുജറാത്ത് സ്വദേശിയെ വിവാഹം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: