ന്യൂദല്‍ഹി: എയര്‍ ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാന്‍ ഒരുങ്ങി ടാറ്റാ ഗ്രൂപ്പ്. നിലവില്‍ വന്‍ സാമ്പത്തിക നഷ്ടത്തിലാണ് എയര്‍ ഇന്ത്യാ ഏഷ്യ. ലാഭത്തിലുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസുമായി ഒന്നിക്കുമ്പോള്‍ നഷ്ടടങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് ടാറ്റാ കണക്കുകൂട്ടുന്നത്.
എയര്‍ ഇന്ത്യയുടെ കൈമാറ്റം പൂര്‍ത്തിയായ ശേഷമായിരിക്കും ലയന നടപടികള്‍ ആരംഭിക്കുക. എയര്‍ ഏഷ്യ ഇന്ത്യ നിലവില്‍ വര്‍ഷം 1,532 കോടിരൂപ നഷ്ടത്തിലാണ്. ബാംഗളൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്തെ നാലമത്തെ വലിയ വ്യോമയാന സ്ഥാപനംകൂടിയാണ്.
എയര്‍ ഇന്ത്യയുടെ ഉപവിഭാഗമായ എയര്‍ ഇന്ത്യാ എക്സ്പ്രസ് മിഡില്‍ ഈസ്റ്റിലേയ്ക്കും ദക്ഷിണ ഏഷ്യന്‍ മേഖലയും ഉള്‍പ്പെടെ പ്രതിവാരം 649 സര്‍വീസുകള്‍ നടത്തുന്നു. പ്രതിസന്ധികള്‍ക്കിടയിലും കമ്പനി കഴിഞ്# വര്‍ഷം 500 കോടി രൂപ ലാഭമുണ്ടാക്കി. കൊച്ചി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: