മുംബൈ : നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ വീണ്ടും ആരോപണം. വ്യക്തി വിദ്വേഷം തീര്‍ക്കുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കേസില്‍ കുടിക്കിയെന്നാണ് ആരോണം. 20 സയിദ് റാണെയാണ് സമീര്‍ വാങ്കഡെയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
മയക്കുമരുന്ന് കേസില്‍ പ്രതിയായ റാണെ കോടതിയില്‍ നല്കിയ ജാമ്യ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുംബൈ അന്ധേരിയിലെ വസതിയില്‍ നിന്നും 1.32 ഗ്രാം എല്‍എസ്ടി, 22 ഗ്രാം കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റാണെ പിടിയിലായത്.
എന്നാല്‍ തന്റെ വാഹനത്തില്‍ നിന്നും മുറിയില്‍ നിന്നും കണ്ടെത്തിയ മയക്കുമരുന്നുകള്‍ വാങ്കഡെ തന്നെ നേരിട്ട് കൊണ്ടുവന്നുവെച്ചതാണ്. ഇതുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും റാണെയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലിവാണ് ഇയാള്‍ എന്‍സിബിയുടെ പിടിയിലാവുന്നത്.
അന്ധേരിയിലെ വാങ്കഡെയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിനോട് ചേര്‍ന്നുള്ള ഫ്ളാറ്റിലാണ് റാണ താമസിച്ചിരുന്നത്. വാങ്കഡെ വാടകയ്ക്ക് നല്‍കിയിരുന്ന ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നവുമായി റാണയുടെ കുടുംബം വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വാങ്കഡെ തന്നെ മയക്കുമരുന്ന് കൊണ്ടുവന്നുവെച്ച് മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേസാണിത്.
എന്‍സിബി തെരച്ചില്‍ നടക്കുമ്പോള്‍ വാങ്കഡെ ഫ്ളാറ്റിലെത്തിയിരുന്നു. കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് യാതൊരു പരാമര്‍ശിക്കുന്നില്ല. അദ്ദേഹം ഫ്ളാറ്റില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും റാണെയുടെ അഭിഭാഷകന് അശോക് സരോഗി കോടതിയില്‍ അറിയിച്ചു.
ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ വാങ്കഡെ ഒത്തുകളിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് കൂടാതെ വാങ്കഡെയുടെ മിഡില്‍ നെയിം ദാവുദ് എന്നാണെന്ന് ഉള്‍പ്പടെ നിരവധി ആരാേുണങ്ങള് ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായി നവാബ് മാലിക് ഉയര്‍ത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് മറ്റൊരു മയക്കുമരുന്ന് കേസിലെ യുവാവും ആരോപണം ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: