കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രോജക്ട് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. തസ്തികകളുടെ വിശദാംശങ്ങള്‍ ചുവടെ-
സീനിയര്‍ പ്രോജക്ട് ഓഫീസര്‍- മെക്കാനിക്കല്‍ 10, ഇലക്ട്രിക്കല്‍ 2, ഇലക്ട്രോണിക്സ്-1, സിവില്‍-1, യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ഡിസിപ്ലിനില്‍ 60% മാര്‍ക്കില്‍ കുറയാത്ത ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിംഗ് ബിരുദം. ഷിപ്പ് ബില്‍ഡിംഗ്/റിപ്പയര്‍/മറൈന്‍ കമ്പനി/പോര്‍ട്ട് എന്‍ജിനീയറിംഗ് മേഖലയില്‍ നാല് വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍വല്‍കൃത ജോലികളില്‍ പ്രാവീണ്യമുള്ളത് അഭിലഷണീയം. പ്രായപരിധി 2021 ഡിസംബര്‍ 3 ന് 35 വയസ്.
പ്രോജക്ട് ഓഫീസര്‍- മെക്കാനിക്കല്‍ 29, ഇലക്ട്രിക്കല്‍ 10, ഇലക്ട്രോണിക്സ് 4, ഇന്‍സ്ട്രുമെന്റേഷന്‍ 1, സിവില്‍ 9, ഡിസൈന്‍-ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 2, ഐടി 1, യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഫസ്റ്റ്ക്ലാസ് എന്‍ജിനീയറിംഗ് ബിരുദവും ഷിപ്പ് ബില്‍ഡിംഗ്/റിപ്പയര്‍/മറൈന്‍ കമ്പനി/പോര്‍ട്ട്/എന്‍ജിനീയറിംഗ് കമ്പനികളിലും മറ്റും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. കമ്പ്യൂട്ടറൈസ്ഡ് എന്‍വയോണ്‍മെന്റില്‍ ജോലി ചെയ്തുള്ള പരിചയം അഭിലഷണീയം. പ്രായപരിധി 30 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
ആകെ 70 ഒഴിവുകളാണുള്ളത്. ഇതില്‍ 5 ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. പ്രോജക്ട് ആവശ്യങ്ങള്‍ക്കായി മൂന്നു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ംംം.രീരവശിവെശു്യമൃറ.ശി ല്‍ കരിയര്‍ പേജിലുണ്ട്. അപേക്ഷാ ഫീസ് 400 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ മൂന്നിനകം സമര്‍പ്പിക്കണം.
ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്. പ്രവൃത്തിപരിചയത്തിനും അര്‍ഹമായ പരിഗണന ലഭിക്കും. വിശദമായ സെലക്ഷന് നടപടിക്രമങ്ങളും സംവരണവും വിജ്ഞാപനത്തിലുണ്ട്.
സീനിയര്‍ പ്രോജക്ട് ഓഫീസര്‍ക്ക് ആദ്യവര്‍ഷം 47,000 രൂപ, രണ്ടാം വര്‍ഷം 48,000 രൂപ, മൂന്നാം വര്‍ഷം 50,000 രൂപ പ്രതിമാസ ശമ്പളമായി ലഭിക്കും. അധികമണിക്കൂര്‍ ചെയ്യുന്ന ജോലികള്‍ക്കായി മാസം 3000 രൂപകൂടി ലഭിക്കും.
പ്രോജക്ട് ഓഫീസര്‍ക്ക് ആദ്യവര്‍ഷം 37,000 രൂപയും രണ്ടാം വര്‍ഷം 38,000 രൂപയും മൂന്നാം വര്‍ഷം 40,000 രൂപയും പ്രതിമാസ ശമ്പളമായി ലഭിക്കും. അധിക മണിക്കൂറുകളില്‍ ചെയ്യുന്ന ജോലികള്‍ക്ക് പ്രതിമാസം 3000 രൂപ കൂടി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: