പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലക്കത്തിയ്ക്കിരയായ സഞ്ജിത്തിന്റെ കൊലപാതകകളില്‍ ഒരാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്.
സഞ്ജിത്തിന്റെ കൊലനടക്കുമ്പോള്‍ അതിന് ദൃക്സാക്ഷിയായിരുന്ന ഭാര്യയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. ആര്‍എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം വൈകാതെ ഈ ചിത്രം പുറത്തുവിടും. പ്രതികള്‍ രക്ഷപ്പെട്ടതായി കരുതുന്ന കാറിന്റെ വിശദാംശങ്ങളും പുറത്തുവിടും.
ഉത്തരമേഖലാ ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. അന്വേഷണപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. കോയമ്പത്തൂരില്‍ നിന്നുള്ള പരിശീലനം ലഭിച്ചവരാണ് കൊലപാതകികളെന്നാണ് നിഗമനം. കൊലപാതകം കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. തമിഴ്നാടും കോയമ്പത്തൂരും കേന്ദ്രീകരിച്ചാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: