ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ മഹോബയില്‍ ജലക്ഷാമം ലഘൂകരിക്കാനുള്ള ഒരു സുപ്രധാന സംരംഭമായി, ഒന്നിലധികം പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 19ന് ഉദ്ഘാടനം ചെയ്യും. മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ ആശ്വാസം നല്‍കുന്നതിനും ഈ പദ്ധതികള്‍ സഹായിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഈ പദ്ധതികളില്‍ അര്ജുന് സഹായക് പദ്ധതി, രതൗലി വീര്‍ പദ്ധതി, ഭോനി അണക്കെട്ട് പദ്ധതി, മജ്ഗാവ്ചില്ലി സ്പ്രിംഗ്ളര്‍ പദ്ധതി എന്നിവ ഉള്‍പ്പെടുന്നു. ഈ പദ്ധതികളുടെ സഞ്ചിത ചെലവ് 3250 കോടി രൂപയാണ്. ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മഹോബ, ഹമീര്‍പൂര്‍, ബന്ദ, ലളിത്പൂര്‍ ജില്ലകളിലെ ഏകദേശം 65000 ഹെക്ടര്‍ സ്ഥലത്തെ ജലസേചനത്തിന് സഹായിക്കും, ഇത് മേഖലയിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും. ഈ പദ്ധതികള്‍ പ്രദേശത്തിന് കുടിവെള്ളവും ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ ഝാന്‍സിയിലെ ഗരൗതയില്‍ 600 മെഗാവാട്ടിന്റെ അള്‍ട്രാമെഗാ സൗരോര്‍ജ്ജ പാര്‍ക്കിന്റെ തറക്കല്ലിടലിനും പ്രധാനമന്ത്രി പങ്കെടുക്കും. 3000 കോടിയിലധികം രൂപ ചെലവിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഇത് വിലകുറഞ്ഞ വൈദ്യുതിയുടെയും ഗ്രിഡ് സ്ഥിരതയുടെയും ഇരട്ട ആനുകൂല്യങ്ങള്‍ നല്കാന് സഹായിക്കും.
ഝാന്‍സിയിലെ അടല്‍ ഏകതാ പാര്‍ക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലുള്ള ഈ പാര്‍ക്ക് 11 കോടിയിലധികം രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ ഒരു ലൈബ്രറിയും അടല്‍ ബിഹാരി വാജ്പേയിയുടെ പ്രതിമയും ഉണ്ട്. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പിന്നണിക്കാരനായ പ്രശസ്ത ശില്പിയായ ശ്രീറാം സുതാറാണ് പ്രതിമ നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: