ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി.എ. സംവിധാനം ചെയ്യുന്ന ‘വിഡ്ഢികളുടെ മാഷ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മണിയന്‍പിള്ള രാജു, തമിഴ് നടന് മനോബാല, മണികണ്ഠന് പട്ടാമ്പി, സുനില്‍ സുഖദ,രാജേഷ് പറവൂര്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ സി.ജെ, സ്റ്റീവ്, ദിവിന് പ്രഭാകര്‍, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും താരനിരയില്‍ അണിനിരക്കുന്നു. ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയുടെ ബാനറില്‍ ഒഎംആര്‍ റസാഖ്, ബാബു വി, രാജേഷ് സോമന്, ദിലീപ് മോഹന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിര്‍വ്വഹിക്കുന്നു.
ദിലീപ് മോഹന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ഷിബു പെരിശ്ശേരി. വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: