മഹാരാഷ്‌ട്ര: മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹായം സ്വീകരിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ എടുക്കുന്നത് കുറവവാണെന്ന് കണ്ടുകൊണ്ടാണ് ഈ തീരുമാനം. മുസ്ലീം പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കുന്നതില്‍ മടിയുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രി രാജേഷ് ടോപെ പറഞ്ഞു. അവരെ കൊണ്ട് വാക്‌സിന്‍ എടുപ്പിക്കാനും ഇതിനെ കുറിച്ച് ബോധ്യപ്പെടുത്താനും മതനേതാക്കളുടേയും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെയും സഹായം ഉപയോഗിക്കാനാണ് തീരുമാനം. സിനിമാ നടന്മാരും, നേതാക്കളും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നതു കാരണം ആളുകള്‍ അവരെ വളരേയധികം ശ്രദ്ധിക്കുമെന്നും കരുതുന്നതായി രാജേഷ് ടോപെ അറിയിച്ചു.
മഹാരാഷ്‌ട്രയില്‍ ഇതുവരെ 10.25 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ എല്ലാ വ്യക്തികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിക്കുന്നതില്‍ ഉറപ്പ് വരുത്തുകയും ചെയ്യും. വാക്‌സിന്‍ കുത്തിവയ്‌പ്പുകളുടെ എണ്ണത്തില്‍ മഹാരാഷ്‌ട്ര മുന്നിലാണെങ്കിലും ചില മേഖലകളില്‍ വാക്‌സിനേഷന്റെ വേഗത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തരംഗത്തിന് ഇനിയും ഏഴ് മാസത്തെ സമയം കണക്കാകുന്നത് കാരണം, ഇനിയും എല്ലാവര്‍ക്കും വാക്‌സിനേഷന്‍ എടുക്കാന്‍ സമയമം ഉണ്ട്. എല്ലാവരും വാക്‌സിന്‍ എടുത്തുകാരണം അടുത്ത തരംഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്നും ടോപ്പ് അറിയിച്ചു. എന്നിരുന്നാലും എല്ലാവരും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും വാക്‌സിനേഷന്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം സമൂഹത്തിനിടയിലെ വാക്‌സിന്‍ വിമുഖത പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍. വാക്‌സിനേഷന്‍ എടുക്കാന്‍ സമൂഹം വിസമ്മതം കാണിക്കുന്നതായി നേരത്തെ സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു. കോവിഡ് വാക്‌സിന്‍ കൂടാതെ പോളിയോ വാക്‌സിനുകള്‍ എടുക്കുന്നതിലും ചില സമൂഹങ്ങള്‍ വിസമ്മതം കാണിച്ചിരുന്നു, ഇത് രോഗത്തിനെതിരായ പോരാട്ടം കൂടുതല്‍ ദുര്‍ബലം ആക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: