ന്യൂദല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാനാണ് ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ശ്രമമെന്ന് ഹൈക്കമാന്‍ഡിന് പരാതിയുമായി പ്രവര്‍ത്തകര്‍. പുനസംഘടനയ്ക്കെതിരായ ഇരുവരുടേയും നീക്കം മക്കള്‍ക്ക് വേണ്ടിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് നല്കിയ കത്തിലാണ് ഇരുവര്‍ക്കുമെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
പുനസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സോണിയ ഗാന്ധിയെ നേരിട്ട് കാണാനിരിക്കേയാണ് പ്രവര്‍ത്തകരുടെ കത്ത് പുറത്തുവന്നിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ആയിട്ടും പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. പുനസംഘടനയ്ക്കെതിരായ നീക്കങ്ങളില്‍ നിന്നും ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പിന്തിരിപ്പിക്കണം. മക്കള്‍ക്ക് വേണ്ടിയാണ് ഇവര്‍ തലമുറ കൈമാറ്റത്തെ എതിര്‍ക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. കെ. സുധാകരനേയും വി.ഡി. സതീശനേയും പിന്തുണയ്ക്കുന്നവരാണ് കത്തിന് പിന്നിലെന്നാണ് സൂചന.
എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനസംഘടന വേണ്ടെന്നാണ് ഇരുവരുടേയും ആവശ്യം. പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നിര്‍ത്തിവെച്ച് നേതാക്കള്‍ സംഘന തെരഞ്ഞെടുപ്പിലേക്ക് തിരിയണെമന്നതാണ് ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും ആവശ്യം. ഇക്കാര്യം സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് അറിയിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി പുനസംഘടന നടത്തുമെന്ന് തന്നെയാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ നിലപാട്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെയാണ് പുന:സംഘടനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും ഒരുമാറ്റമാണ് ആഗ്രഹിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ തീരുമാനം ഉണ്ടാകൂ. ഇതില്‍ വിവാദത്തിന് സാധ്യതയില്ല. കെ. സുധാകരനെ കുറിച്ച് തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. കെപിസിസി പുനസംഘടന വിഷയത്തില്‍ കൂടിയാലോചിച്ച് പരിഹാരം കാണുമെന്നാണ് വി.ഡി. സതീശന് വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: