ഫ്ളോറിഡ: ഹാന്‍ഡ് ബാഗിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ ചെക്ക് ഇന്‍ സ്ഥലത്ത് കണ്ടെത്തുകയും വിമാനത്തില്‍ ഇവ പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയും ചെയ്തതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി വോഡ്ക ഷോട്ടുകള്‍ നല്കി യുവതികള്‍. ഫ്ളോറിഡയില്‍ നിന്ന് മിയാമിയിലേക്കുള്ള യാത്രക്കാരായിരുന്നു യുവതികള്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന മറ്റു വനിതകള്‍ക്കാണ് യുവതികള്‍ മദ്യം നല്‍കിയത്.
രണ്ട് വലിയ കുപ്പി മദ്യം ഇവരുടെ പക്കലുണ്ടായിരുന്നു. 100 മില്ലിയില്‍ കൂടുതല്‍ ഒരു ദ്രാവകവും ഹാന്‍ഡ്ബാഗില്‍ അനുവദിക്കാറില്ല. ദ്രാവകങ്ങള്‍ ലഗേജില്‍ മാത്രമേ അനുവദിക്കാറുള്ളൂ. ലഗേജ് ബാഗ് നല്കിയ ശേഷമാണ് ഹാന്‍ഡ് ബാഗില്‍ മദ്യമുണ്ടെന്ന് ഓര്മറന്നത്. ചെക്ക് ഇന്നില്‍ ഇതു കണ്ടെത്തിയതോടെയാണ് സമീപത്തെ വനിത യാത്രക്കാര്‍ക്ക് ഓരോത്തര്ക്കായി യുവതികള്‍ വോഡ്ക മദ്യം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: