ന്യൂയോര്‍ക്ക് : പാക്കിസ്ഥാന് ഭീകരരെ പരസ്യമായി പിന്തുണച്ച് ധനസഹായവും ആയുധങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്നു. ആഗോള തലത്തില്‍ തന്നെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്ന് രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. യുഎന്നില്‍ നടന്ന തുറന്ന ചര്‍ച്ചയിലാണ് ഇന്ത്യ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ തുടരുമെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി കാജല്‍ ഭട്ട് അറിയിച്ചു. രാജ്യാന്തര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം പ്രതിരോധ നയതന്ത്രത്തിലൂടെ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഭീകരവാദം, അക്രമം, വിദ്വേഷം എന്നിവയൊന്നുമില്ലാത്ത അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ക്കുള്ള അന്തരീക്ഷം ഒരുക്കേണ്ട ബാധ്യത ഇന്ത്യയ്ക്കുണ്ട്. എങ്കിലും ഭീകരവാദവും ശത്രുതയുമില്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ നല്ല ചര്‍ച്ചകള്‍ക്ക് സ്ഥാനമുള്ളൂ. അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. അത് നടപ്പിലാക്കുന്നതുവരെ അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്കെതിരെ ഉറച്ചതും കടുത്തതുമായ നടപടികള്‍ ഇന്ത്യ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും കാജല്‍ അറിയിച്ചു.
പരസ്യമായി ഭീകരര്‍ക്ക് പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും അവര്‍ക്കുള്ള ധനസഹായവും ആയുധങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്ന രാജ്യമായി പാക്കിസ്ഥാനെ ആഗോളതലത്തില്‍തന്നെ അംഗീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാന് അനധികൃതമായി പിടിച്ചുവച്ചിരിക്കുന്ന പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുമായി നല്ലൊരുബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് സിംല കരാറിനും ലഹോര്‍ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും പരിഹരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബന്ധമാണ്. എങ്കിലും ഭീകരവാദവും ശത്രുതയുമില്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ നല്ല ചര്‍ച്ചകള്‍ക്ക് സ്ഥാനമുള്ളൂ. അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. അത് നടപ്പിലാക്കുന്നതു വരെ അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്കെതിരെ ഉറച്ചതും കടുത്തതുമായ നടപടികള്‍ ഇന്ത്യ തുടര്‍ന്നുകൊണ്ടേയിരിക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: