ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 നവംബര്‍ 18 ന് വൈകുന്നേരം 4 മണിക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയുടെ ആദ്യ നൂതനാശയ ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്ന നൂതന ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് മുന്‍ഗണനകള്‍ ചര്‍ച്ച ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും ഗവണ്മെന്റ് , വ്യവസായം, അക്കാദമിക്, നിക്ഷേപകര്‍, ഗവേഷകര്‍ എന്നിവരില്‍ നിന്നുള്ള പ്രധാന ഇന്ത്യന്‍, അന്തര്‍ദേശീയ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ഒരു വ്യതിരിക്തമായ സംരംഭമാണിത്. വലിയ വളര്‍ച്ചാ സാധ്യതയുള്ള ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തിലെ അവസരങ്ങളും ഇത് എടുത്തുകാണിക്കും.
ദ്വിദിന ഉച്ചകോടിയില്‍ 12 സെഷനുകളും റെഗുലേറ്ററി സംവിധാനം , നവീകരണത്തിനുള്ള ധനസഹായം, വ്യവസായഅക്കാദമിക്ക് സഹകരണം, നവീകരണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ 40ലധികം ദേശീയ അന്തര്‍ദേശീയ വിദഗ്ദ്ധര്‍ ചര്‍ച്ച നടത്തും .
ആഭ്യന്തര, ആഗോള ഫാര്‍മ വ്യവസായങ്ങളില്‍ നിന്നുള്ള പ്രമുഖ അംഗങ്ങള്‍, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, ജോണ്‍ ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഐഐഎം അഹമ്മദാബാദ്, മറ്റ് പ്രമുഖ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, നിക്ഷേപകര്‍, ഗവേഷകര്‍ എന്നിവര്‍ പങ്കെടുക്കും.
കേന്ദ്രമന്ത്രി ആരോഗ്യ ഡോ.മന്‍സുഖ് മാണ്ഡവ്യയും ചടങ്ങില്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: