റായ്പൂര്‍: മണിപ്പൂരില്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേണല്‍ വിപ്ലവ് ത്രിപാഠിയ്ക്കും കുടുംബത്തിനും ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ജനങ്ങളുടെ അന്ത്യോപചാരം.
രക്തസാക്ഷിത്വം ഒരിയ്ക്കലും വിസ്മരിക്കപ്പെടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നു വന്‍ജനാവലി സാക്ഷിനിര്‍ത്തിയുള്ള വിപ്ലവ് ത്രിപാഠിയുടെ അന്ത്യാഞ്ജലി. ഛത്തീസ്ഗഡില്‍ ജന്മനാടായ റായിഗറിലായിരുന്നു വിപ്ലവ് ത്രിപാഠിയെയും കുടുംബത്തെയും അടക്കിയത്. തീവ്രവാദികളുടെ പതിയിരുന്നുള്ള ആക്രമണത്തില്‍ വിപ്ലവ് ത്രിപാഠിയും ഭാര്യും ഏക മകനും അഞ്ച് സൈനികരും കൊല്ലപ്പെട്ടിരുന്നു.
ആയിരക്കണക്കിന് പേരാണ് നാടിന്റെ പ്രിയ കേണലിനെ ഒരു നോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്. വൈകാതെ ജനങ്ങളില്‍ നിന്നും ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. വൈകാതെ ഭൗതികാവശിഷ്ടം പൂക്കള്‍കൊണ്ടലങ്കരിച്ച ട്രക്കില്‍ കേണല്‍ വിപ്ലവ് ത്രിപാഠിയുടെ വീട്ടിലെത്തി.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നേരത്തെ ഭൗതികാവശിഷ്ടം റായിഗര്‍ വിമാനത്താവളത്തില്‍ എത്തി്. അന്തിമച്ചടങ്ങ് സര്‍ക്യൂട്ട് ഹൗസില്‍ ക്രിമറ്റോറിയത്തില്‍ മുഴുവന്‍ സൈനിക ബഹുമതികളോടെ നടന്നു.
‘ വ്ിപ്ലവ് ത്രിപാഠിയുടെ ഭൗതികാവശിഷ്ടം പ്രത്യേക വ്യോമസേനവിമാനത്തില് എത്തി. അദ്ദേഹത്തിന്റെ ഭാര്യ അനുജ ത്രിപാഠി, മകന് ആഭിര്‍ ത്രിപാഠി എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും എത്തി,’- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് ട്വിറ്ററില്‍ കുറിച്ചു.
46 അസം റൈഫിള്‍സിലെ കമാന്റിംഗ് ഓഫീസറായ കേണല്‍ വിപ്ലവ് ത്രിപാഠിയെയും കുടുംബത്തെയും ഒളിയാക്രമണത്തിലാണ് തീവ്രവാദികള്‍ കഴിഞ്ഞ ദിവസം വധി്ച്ചത്. ആദ്യം നിയന്ത്രിത സ്ഫോടനത്തിലൂടെ കേണല്‍ വിപ്ലവ് ത്രിപാഠിയുടെ കാവല്‍ വാഹനങ്ങളെ ആക്രമിച്ച ശേഷം പിന്നീട് വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.
ഈ ആക്രമണത്തിന് പിന്നിലെ വ്യക്തികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: