ന്യൂദല്‍ഹി: ഹിന്ദുത്വത്തെ ഐഎസുമായി താരതമ്യം ചെയ്യുന്ന വിവാദ പുസ്തകം രചിച്ച കോണ്‍ഗ്രസ് നേതാവ് സല്‍മാര്‍ ഖുര്‍ഷിദിന്റെ വീട് ഒരു സംഘം ആക്രമിച്ചു. ഉത്തരാഖണ്ഡിലുള്ള ഇദ്ദേഹത്തിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി ആക്രമണം നടന്നത്.
നൈനിറ്റാലിലെ സത്‌ഖോല്‍ ഗ്രാമത്തിലെ വീട്ടില്‍ ഒരു സംഘം അതിക്രമിച്ച് കയറി സാധാനസാമഗ്രികള്‍ തകര്‍ക്കുകയായിരുന്നു. ജനാലയും പൂപാത്രങ്ങളും തകര്‍ത്ത സംഘം ഒടുവില്‍ ഗേറ്റിന് തീയും വെച്ചു. സല്‍മാന്‍ ഖുര്‍ഷിദിന്റെ കോലവും സംഘം കത്തിച്ചു.
ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിവായിട്ടില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 147 (ലഹള), 148 (ആയുധമേന്തിയുള്ള ലഹള), 427, 436 (വീട് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീടിന് തീയിടുക), 452 (വീടിനകത്ത് അതിക്രമിച്ച് കയറല്‍) 502 (അപകീര്‍ത്തികരമായ ഉള്ളടക്കമുള്ള പ്രിന്‍റ് ചെയ്ത വസ്തുക്കളുടെ വില്‍പന), 506 (ക്രിമിനല്‍ ഭീഷണിയോടെയുള്ള ശിക്ഷ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അയോധ്യയിലെ സൂര്യോദയം എന്ന കഴിഞ്ഞയാഴ്ച വിപണിയിലിറങ്ങിയ സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതില്‍ കാവിയാകാശം എന്ന അധ്യായത്തില്‍ ഹിന്ദുത്വത്തെ ഐഎസ്, ബൊക്കോഹറാം തുടങ്ങിയ ഇസ്ലാം മതമൗലികവാദ സംഘടനകളുമായാണ് സല്‍മാന്‍ ഖുര്‍ഷിദ് താരതമ്യം ചെയ്തത്. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
ബിജെപിക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അക്രമികള്‍ ബിജെപി കൊടികളും കയ്യിലേന്തിയിരുന്നു. എന്നാല്‍ വീടാക്രമിച്ചത് ആരാണ് എന്നത് സംബന്ധിച്ച കാര്യം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: