സ്പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്യുവി) വിപണി പിടിച്ചടക്കി ടാറ്റ മോട്ടോഴ്സ്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ 23,381 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. അടുത്തിടെ പുറത്തിറക്കിയ മൈക്രോ എസ്യുവിയായ പഞ്ചിന്റെ കരുത്തിലാണ് ടാറ്റ ഈ നേട്ടം കൈവരിച്ചത്. തൊട്ടു പിന്നാലെയുള്ള മഹീന്ദ്ര 20,022 എസ്യുവികള് മാത്രമാണ് ഒക്ടോബറില്‍ വിറ്റത്. അതേസമയം ഹ്യുണ്ടായ്ക്ക് 18,538 യൂണിറ്റുകളും കിയയ്ക്ക് 15,931 യൂണിറ്റുകളും മാത്രമാണ് എസ്യുവി വിഭാഗത്തില്‍ വില്‍ക്കാനായത്.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ കണക്കനുസരിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയില്‍ വിറ്റഴിച്ച പാസഞ്ചര്‍ വാഹനങ്ങളില്‍ ഭൂരിഭാഗവും എസ്യുവികളും മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളുമാണ്. ബോഡി തരത്തെയും വിലയെയും അടിസ്ഥാനമാക്കി ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ വലിയ മാറ്റമുണ്ടാവുന്നു. അതുകൊണ്ടു തന്നെ പുതിയ ഉപവിഭാഗങ്ങളും ഉയര്‍ന്നുവരുന്നുണ്ടെന്ന് ജാറ്റോ ഡൈനാമിക്സ് പ്രസിഡന്റ് രവി ഭാട്ടിയ പറഞ്ഞു. ബോഡി തരവും ഗ്രൗണ്ട് ക്ലിയറന്‍സും ഉയര്‍ന്ന സീറ്റിംഗ് കപ്പാസിറ്റി മാനദണ്ഡങ്ങളും പാലിക്കുന്ന നിരവധി എസ്യുവികളും ക്രോസ്ഓവര്‍ വാഹനങ്ങളും വിപണിയിലേക്കു വരുന്നു. എന്നാല്‍ അവയുടെ പ്രകടനം പ്രതീക്ഷുക്കന്നതിനോളം മികച്ചതാവുന്നില്ല. സാധാരണക്കാരന് അനുകൂലമായ വിലയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതെന്ന് പഞ്ചിന്റെ വില്‍പ്പനയില്‍ വന്ന വര്‍ദ്ധന സൂചിപ്പിക്കുന്നതായും അദേഹം ചൂണ്ടിക്കാട്ടി.
5.49 ലക്ഷം രൂപ വിലയില്‍ ആരംഭിക്കുന്ന ഒരു സബ്കോംപാക്റ്റ് എസ്യുവിയായ പഞ്ച് എജൈല് ലൈറ്റ് ഫ്ലെക്സിബിള്‍ അഡ്വാന്‍സ്ഡ് (ആല്‍ഫ) ആര്‍ക്കിടെക്ചര്‍ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ടാറ്റയുടെ തന്നെ ആല്ട്രോസിനേക്കാളും വില കുറഞ്ഞ കാറാണ്. ഇഗ്നിസ്, കെയുവി 100 പോലുള്ള ഉയര്‍ന്ന റൈഡിംഗ് ഹാച്ച്ബാക്കുകളുമായും നിസാന്‍ മാഗ്നൈറ്റ്, റെനോ കിഗര്‍ പോലുള്ള കോംപാക്റ്റ് എസ്യുവികളെയും ഇത് മത്സരിക്കുന്നുണ്ട്. ഹൈ റൈഡിംഗ് ഹാച്ച്ബാക്കുകളായ മാരുതി സുസുക്കിയുടെ ഇഗ്നിസ്, മഹീന്ദ്ര കെയുവി 100 തുടങ്ങിയവയോടൊപ്പവും കോംപാക്ട് എസ്യുവികളായ നിസ്സാന്‍ മാഗ്നൈറ്റ്, റെനോ കിഗര്‍ തുടങ്ങിയവയെയും പഞ്ച് വെല്ലുവിളിക്കുന്നു.
വില്‍പ്പനയ്ക്കെത്തി 12 ദിവസത്തിനുള്ളില്‍ 8,453 യൂണിറ്റ് വിറ്റതോടെ ടാറ്റയുടെ തന്നെ നക്സോണിന് ശേഷം ഏറ്റവുമധികം വില്‍ക്കുന്ന രണ്ടാമത്തെ മോഡലായി മാറി പഞ്ച്. ആദ്യത്തെ സബ്കോംപാക്റ്റ് എസ്യുവി ആയതിനാല്‍ പഞ്ച് ഉപഭോക്താക്കളെ വളരേയധികം ആകര്‍ഷിച്ചിരുന്നു എന്ന് ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. പുതിയ മോഡലിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് കമ്പനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില നിര്‍ണായക ഇലക്ട്രോണിക് ഘടകങ്ങള്‍ കാരണം സപ്ലൈകള്‍ വളരെയധികം കുറച്ചിരുന്നെന്നും, വരും മാസങ്ങളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദേഹം അറിയിച്ചു. ഒന്നിലധികം വിലകളില്‍ എസ്യുവികള് പുറത്തിറക്കാന്‍ കഴിഞ്ഞ ഒരേയൊരു യാത്രാ വാഹന നിര്‍മ്മാതാവാണ് ടാറ്റ മോട്ടോഴ്സ്. വാങ്ങുന്നവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ടാറ്റക്ക് കഴിയുന്നുവെന്നും ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പുനീത് ഗുപ്ത പറഞ്ഞു.
അടുത്ത വര്‍ഷം മുതല്‍ കാര്‍ വിപണിയില്‍ മുന്‍നിരയിലുള്ള മാരുതി സുസുക്കിയും എസ്യുവികള് പുറത്തിറക്കുന്നതോടെ ഈ വിഭാഗത്തില്‍ മത്സരം പിടിമുറുകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ടാറ്റ കമ്പനിക്ക് അവരുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് വെല്ലുവിളിയായേക്കും. കോംപാക്റ്റ് സെഗ്മെന്റില്‍ വിറ്റാര ബ്രെസ്സ, എസ്പ്രസ്സോ തുടങ്ങിയ ചില മോഡലുകള്‍ മാരുതിയുടെ പക്കലുണ്ട്. മാരുതിയുടെ പോര്‍ട്ട്ഫോളിയോ മറ്റ് ചില വാഹന നിര്‍മ്മാതാക്കള്‍ക്ക് പിന്നിലാണ്. കമ്പനി ഉല്‍പ്പന്ന വികസനത്തിലും അല്‍പ്പം പിന്നിലാണ്. അത് എത്രയും വേഗം പരുഹരിക്കും. അത് മാറ്റാന്‍ പുതിയ ചില മോഡലുകള്‍ കമ്പനി വികസിപ്പിച്ചെടുക്കാന്‍ തുടങ്ങിയെന്നും മാരുതി സുസുക്കിയുടെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: