Categories: Kerala

വിയ്യൂര്‍ ജയില്‍ തടവുകാരന്‍ കഴുത്ത് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Published by

തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ജയിലിലെ ജീവപര്യന്തം തടവുകാരനായ സദനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ നിര്‍മാണ യൂണിറ്റിലെ ജീവനക്കാരനാണ് സദന്‍.  

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഇയാള്‍ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. സാരമായി പരിക്കേറ്റ സദനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആത്മഹത്യയ്‌ക്കുള്ള കാരണം വ്യക്തമല്ല

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക