അഹമ്മദാബാദ് : ഗുജറാത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ പണം നല്കി മത പരിവര്‍ത്തനം നടത്തിയതില്‍ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. വാസവ ഹിന്ദു വിഭാഗത്തില്‍ പെട്ടവരെയാണ് മത പരിവര്‍ത്തനം നടത്തിയത്. ഇതിനായി വിദേശത്തു നിന്നും ഫണ്ട് ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ ബരൂച്ച് ജില്ലയിലെ അമോഡിലെ കന്‍കരിയ ഗ്രാമത്തിലാണ് സംഭവം. 37 കുടുംബങ്ങളില്‍ നിന്നായി 100ഓളം ആളുകളെയാണ് ഇവര്‍ മത പരിവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ ലണ്ടനില്‍ താമസമാക്കിയ പ്രദേശവാസി ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെയാണ് ഗുജറാത്ത് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഈ ആദിവാസി സമൂഹത്തിന് പണവും മറ്റ് വസ്തുക്കളും നല്കി പ്രേരിപ്പിച്ചാണ് ഇവര്‍ മത പരിവര്‍ത്തനം നടത്തിയത്.
ഇവര്‍ക്കിടയില്‍ കുറച്ചു നാളുകളായി പ്രവര്‍ത്തനം നടത്തിയതിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തിയത്. ഇതില്‍ ഫെഫ്ദാവാല ഹാജി അബ്ദുള്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം പ്രദേശവാസികളാണ്. ലണ്ടനിലുള്ള അബ്ദുളാണ് വിദേശത്തു നിന്നും പണം സമാഹരിച്ചത്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് മതപരിവര്‍ത്തനത്തിലൂടെ നടന്നത്. നീക്കത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് പോലീസ് വിലയിരുത്തല്‍.
മതപരിവര്‍ത്തനം തടയുന്നതിനും ക്രിമിനല്‍ ഗൂഡാലോചനയ്ക്കും സ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാഹത്തിലൂടെയുള്ള നിര്‍ബന്ധിത മതംമാറ്റം കുറ്റകരമാക്കി ഗുജറാത്ത് നിയമസഭ ഭേദഗതി ബില്‍ പാസ്സാക്കിയിട്ടുണ്ട്. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലുള്ള വഞ്ചനയിലൂടെയോ നിര്‍ബന്ധിത മതംമാറ്റം നടത്തിയാല്‍ പരമാവധി അഞ്ച് ലക്ഷം രൂപ പിഴയും പത്ത് വര്‍ഷം വരെ തടവും ലഭിക്കുമെന്നാണ് ഇതില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: