വണ്‍പ്ലസിന്റെ ഫ്ലാഗ് ഷിപ്പ് ഫോണായ വണ്‍പ്ലസ് 10 ന്റെ ലീക്കായ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. സാങ്കേതിക വിദഗ്ധനായ ഡിബയന് റോയി എന്ന വ്യക്തിയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. ലീക്കായ ഫോട്ടോകളില്‍ നിന്ന് ഈ മോഡല്‍ ഒപ്പോ റെനോ 7 പ്രൊയുമായി സമാനതകളുണ്ടെന്നാണ് ടെക്ക് ലോകം പറയുന്നത്. ഒപ്പോയും തങ്ങളുടെ ഈ മോഡല്‍ ഇതുവരെ ഓദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. ഇതിന്റെയും ചിത്രങ്ങള്‍ മുന്‍പ് ചോര്‍ന്നിട്ടുണ്ട്.
വെയ് ബോയില്‍ പ്രചരിച്ച ഒപ്പോ റെനോ 7 പ്രൊയുടെ ഫോട്ടോകള്‍ ഡിബയിന് റോയിയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്ന് വണ്‍ പ്ലസ് 10 ന്റെയും ഒപ്പോ റെനോ 7 പ്രോയുടെയും ഡിസൈനുകള്‍ ഏകദേശം ഒരുപോലെയാണെന്നാണ് ടോക്ക് ലോകം വിലയിരുത്തുന്നത്. ഈ ഫോട്ടോകളില്‍ നിന്ന് വണ്‍ പ്ലസ് ഫോണിന്റെ ഡിസ്പ്ലേ പഞ്ച് ഹോള്‍ രൂപത്തിലാണെന്നും അതിന് ചുറ്റും ചെറിയ ബെസലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാകുന്നുണ്ട്.
ഒപ്പോ റെനോ 7 പ്രൊ 6.5 ഇഞ്ച് എച്ച്ഡി ഒലെഡ് ഡിസ്പ്ലേയും 120 റിഫ്രഷ് റേറ്റും, 32എംപി ഫ്രണ്ട് ക്യാമറയോട് കൂടി അയിരിക്കും വിപണിയില്‍ എത്തുന്നതെന്നാണ് കരുതുന്നത്. അതേ സമയം 6.7 ഇഞ്ച് 120 ഹെര്‍ട്ട്സ് എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് വണ്‍ പ്ലസ് 10 എത്തുന്നത്.
അതേസമയം വണ്‍ പ്ലസ് 10 സാംസങ്ങിന്റെ ഗാലക്സി എസ്12ുമായും ചില സാമ്യം തോന്നുമെന്ന് വിദഗ്ധര്‍ പറയുന്നു. വണ്‍ പ്ലസ് 10ന്റെ ക്യാമറ ഗാലക്സി 12 ന്റേതു പോലെ വലുതായത് കാരണമാണ് ഗാലക്സി സീരിസുകളുമായി സാമ്യം തോന്നാന്‍ കാരണം. ഇപ്പോള്‍ ലീക്കായിരിക്കുന്ന ഈ ഫോട്ടോ നേരത്തെയുള്ള പ്രോട്ടോടൈപ്പിന്റെതായതിനാല് പുറത്തിറങ്ങുന്ന ഫോണില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: