ന്യൂദല്‍ഹി: കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന എസ് 400 ട്രയംഫ് മിസൈല്‍ റഷ്യയില്‍ നിന്നും എത്തിയതോടെ ലോകത്തിലെ ഏറ്റവും ശക്തമായ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനം ഇനി ഇന്ത്യയ്‌ക്ക് സ്വന്തം. പാകിസ്ഥാന്റെയും ചൈനയുടെയും ഇന്ത്യയ്‌ക്ക് നേരെ തൊടുക്കുന്ന ക്രൂസ് മിസൈലുകളോ, യുദ്ധവിമാനങ്ങളോ, ഡ്രോണുകളോ നിമിഷാര്‍ധത്തില്‍ എസ് 400 ചാരമാക്കും. ഇതോടെ ഇന്ത്യ ദക്ഷിണേഷ്യന്‍ മേഖലയില്‍ കരുത്തുറ്റ ശക്തിയാകും. ഇന്ത്യയ്‌ക്ക് മിസൈല്‍ കൈമാറ്റം ആരംഭിച്ചതായി റഷ്യൻ പ്രതിനിധി ദിമിത്രി ഷുഗേവ് ദുബായിൽ സ്ഥിരീകരിച്ചു.
ദൂരക്കാഴ്ചയുള്ള റഡാറുകളാണ് എസ്400 ട്രയംഫ് മിസൈലിന്റെ കരുത്ത്. ഇവയ്‌ക്ക് 600 കിലോമീറ്റര്‍ അകലെ വരെ കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള കഴിവുണ്ട്. ഇതോടെ അതിര്‍ത്തിമേഖലകളില്‍ നിന്നും ഇന്ത്യയിലേക്ക് പറുന്നവരുന്ന ഏത് വസ്തുവും നിമിഷങ്ങള്‍ക്കുള്ളില്‍ റഡാറുകള്‍ കണ്ടെത്തും. നിമിഷങ്ങള്‍ക്കുള്ളില്‍ അത് മിസൈലായാലും യുദ്ധവിമാനമായാലും ഡ്രോണായാലും അതിനെതിരെ ശക്തമായ മിസൈലുകള്‍ തൊടുത്ത് എസ്400 അതിനെ ചാരമാക്കും. ആക്രമണത്തിനല്ല, ശത്രുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഏത് ആക്രമണവും നേരിടാന്‍ തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് പാകിസ്താനെയും ചൈനയെയും അറിയിക്കുകയാണ് ലക്ഷ്യം. പാകിസ്ഥാന്‍, ചൈന അതിര്‍ത്തിയില്‍ നിന്നും ഏത് വ്യോമാക്രമണത്തെയും നേരിടാനുള്ള കഴിവ് എസ് 400നുണ്ട്. ഇരു രാജ്യങ്ങളുടെയും കയ്യിലുള്ള ക്രൂസ് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ത്തു തരിപ്പണമാക്കാന്‍ എസ് 400ന് സാധിക്കും.
റഷ്യയില്‍ നിന്നും ആദ്യം ലഭിക്കുന്ന എസ്400 ട്രയംഫ് മിസൈലുകള്‍ ഇന്ത്യ ആദ്യം സ്ഥാപിക്കുന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ്. പ്രധാനമായും പാകിസ്ഥാനെയാണ് ലക്ഷ്യമിടുന്നത്. 40,000 കോടി ചെലവാക്കി അഞ്ച് എസ് 400 ട്രയംഫാണ് ഇന്ത്യ വാങ്ങുന്നത്. 2018ൽ അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയിൽ നിന്നും 5 ബില്ല്യൺ ഡോളറിന് അഞ്ച് യൂണിറ്റ് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 2019ൽ തന്നെ ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 800 മില്ല്യൺ ഡോളർ ഇന്ത്യ റഷ്യക്ക് കൈമാറിയിരുന്നു.അടുത്ത് എസ് 400 ട്രയംഫ് മിസൈലുകള്‍ എത്തിയാല്‍ അത് ചൈനയെ ലക്ഷ്യമാക്കി വടക്ക്, കഴിക്ക് അതിര്‍ത്തികളില്‍ സജ്ജീകരിക്കാനാണ് പദ്ധതി.
പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ പ്രധാനമായ അമേരിക്ക നിര്‍മ്മിച്ച് എഫ്16 യുദ്ധവിമാനത്തെ തകര്‍ക്കാന്‍ എസ് 400നാകും. ശത്രുസേനകളുടെ കണ്ണില്‍പ്പെടാതെ പറക്കാനുള്ള ശേഷിയുള്ള സ്റ്റെല്‍ത് സ്വഭാവമുള്ള അമേരിക്കന്‍ നിര്‍മ്മിത എഫ് 35നെ വരെ തകര്‍ക്കാന്‍ എസ് 400 ട്രയംഫിനാകും.
ചൈന റഷ്യയുടെ കയ്യില്‍ നിന്നും 2014ല്‍ ആറ് എസ്400 മിസൈലുകള്‍ വാങ്ങിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഈ മിസൈലുകള്‍ തിരിച്ചുവെച്ചിട്ടുണ്ട്. കൂട്ടാളിയായി റഷ്യ തന്നെ തങ്ങളുടെ ക്ഷേമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന വിരോധമാണ് ചൈനയ്‌ക്കുള്ളത്.
2021 ഡിസംബറോടെ എസ് 400 ഇന്ത്യയില്‍ പരീക്ഷിക്കും. ഇതിന് റഷ്യയില്‍ നിന്നും സാങ്കേതിക വിദഗ്ധര്‍ എത്തും. അതിന് മുന്നോടിയായി ഇന്ത്യയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ എത്തും. ഇരു നേതാക്കളും ഒന്നിടവിട്ട വർഷങ്ങളിൽ ഉഭയകക്ഷി ചർച്ചകൾക്കായി പരസ്പരം സന്ദർശനം നടത്താറുണ്ട്. ഇതുവരെ ഇന്ത്യയും റഷ്യയും തമ്മിൽ 20 വാർഷിക ഉച്ചകോടികൾ നടന്നിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത പ്രതിരോധ പങ്കാളികളിൽ പ്രമുഖ സ്ഥാനമാണ് റഷ്യക്കുള്ളത്. 2023നകം അഞ്ച് യൂണിറ്റുകളും ഇന്ത്യയില്‍ എത്തും. മിസൈലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സൈനികരെ ഇന്ത്യ നേരത്തെ റഷ്യയിലേക്ക് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: