ശ്രീനഗര്‍: ശ്രീനഗറിലെ ഹൈദര്‍പോരയില്‍ സുരക്ഷാസേനയുടെ ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വൈകീട്ട് 6.30നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഈ പ്രദേശത്ത് തീവ്രവാദ വിരുദ്ധ നീക്കം നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെ തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നു. ഈ തീവ്രവാദികളുടെ സംഘടന, സ്ഥലം, പേര് എന്നീ കാര്യങ്ങള്‍ വിലയിരുത്തി വരികയാണ് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് സേന തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞയാഴ്ചയും ശ്രീനഗറിലെ ബെമിന പ്രദേശത്തെ ഹംദനിയ കോളനിയില്‍ ഒരു തീവ്രവാദിയെ വെടിവെച്ച് കൊന്നിരുന്നു. ഇയാളില്‍ നിന്നും എകെ വിഭാഗത്തില്‍പ്പെട്ട തോക്കും തിരകളും കണ്ടെടുത്തു. ആമിര്‍ റിയാസ് എന്നായിരുന്നു ഇയാളുടെ പേരെന്ന് കശ്മീര്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചിരുന്നു. മുജാഹിദ്ദീന്‍ ഗസ് വത്തുല്‍ ഹിന്ദ് എന്ന സംഘടനയില്‍പ്പെട്ട തീവ്രവാദിയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: