ദുബായ്: വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മയിലിനെ കറിവെയ്‌ക്കുന്നതില്‍ നിന്ന് നാടകീയമായി പിന്‍വലിഞ്ഞ് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. ദുബായിയില്‍ പോയി മയില്‍ കറിവെയ്‌ക്കുമെന്ന് പ്രഖ്യാപിച്ചാണ് ഫിറോസ് പാലക്കാട്ട് നിന്ന് യാത്ര തിരിച്ചത്. ഇന്ത്യയുടെ ദേശീയ പക്ഷിയെ ഇവിടെ വെച്ച് കൊന്നാല്‍ കേസ് ആകുമെന്നും അതിനാല്‍ ദുബായില്‍ പോയി കറിവെച്ച് പ്രദര്‍ശിപ്പിക്കാമെന്നുമാണ് ഫിറോസ് പ്രഖ്യാപിച്ചിരുന്നത്.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഫിറോസിനെതിരെ ഉയര്‍ന്നത്. ദുബായില്‍ അല്ല എവിടെ പോയി ആയാലും ഇന്ത്യയുടെ ദേശീയ പക്ഷിയെ കൊന്ന് കറി വച്ച് അതിന്റെ വീഡിയോ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ തിരികെ എത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിച്ചിരുന്നു.
ഒപ്പം ഫിറോസിനെതിരേ നിയമനടപടി ആരംഭിച്ചതായും ചിലര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പന്നിയെ കറി വയ്‌ക്കുന്ന ഒരു വീഡിയോ ചെയ്തിട്ട് ദുബായില്‍ പോയി മയിലിനെ കറിവയ്‌ക്കാനും ചിലര്‍ കമന്റ് ചെയ്തു. തുടര്‍ന്ന് ദുബായില്‍ എത്തി കറിവെയ്‌ക്കാനായി മയിലിനെ വാങ്ങിയെങ്കിലും ഒടുവില്‍ പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് അദേഹം കോഴിക്കറിവെച്ച ശേഷം മയിലിനെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ഫറോസിന്റെ വാക്കുകള്‍…
ഒരിക്കലും ഞാന്‍ മയിലിനെ കറി വയ്‌ക്കില്ല. കാരണം ഇത് ദേശീയമൃഗമാണ്. കഴിക്കാനുള്ള സാധനമല്ല. ഇത്രയും ക്യൂട്ടായ പക്ഷിയെ ആര്‍ക്കാണ് ഭക്ഷിക്കാന്‍ സാധിക്കുക. അത്രയും മോശക്കാര്‍ അല്ല ഞങ്ങള്‍. ആരും മയിലിനെ കൊല്ലാന്‍ പാടില്ല. മോശമാണ്.ഇതിനെ ആരും ഉപദ്രവിക്കില്ല. തൊടാന്‍ സാധിച്ചത് തന്നെ ഭാഗ്യമാണ്. 20,000 രൂപ കൊടുത്താണ് ഈ മയിലിനെ വാങ്ങിയത്. ഇത് ഒരു പാലസിന് ഗിഫ്റ്റ് കൊടുക്കാനാണ് തീരുമാനം. അത് ശരിയായ രീതി. കറി വയ്‌ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കുക.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: