ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി ,വിശ്രുത ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനി ഭഗവാന്‍ ബിര്‍സ മുണ്ടയുടെ സ്മരണയ്‌ക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈഫെഡ് ‘ആടി മഹോത്സവ്’ 2021 സംഘടിപ്പിക്കുന്നു. 2021 നവംബര്‍ 16 മുതല്‍ 30 വരെ ന്യൂദല്‍ഹിയിലെ ദല്‍ഹി ഹാത്തില്‍ നടക്കുന്ന ദേശീയ ഗോത്രോത്സവമാണ് ആടിമഹോത്സവം. ബിര്‍സ മുണ്ടയുടെ ചെറുമകന്‍ സുഖുറാം മുണ്ടയും, കേന്ദ്ര ആദിവാസികാര്യ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ടയും നവംബര്‍ 16ന് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഗോത്ര വര്‍ഗ വകുപ്പ് സഹമന്ത്രിമാരായ രേണുക സിംഗ്, ബിശ്വേശ്വര്‍ ടുഡു, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. ഗോത്ര സംസ്‌കാരം, കരകൗശല വസ്തുക്കള്‍, പാചകം, വാണിജ്യം എന്നിവയുടെ ചൈതന്യവത്തായ ആഘോഷമായ ആടി മഹോത്സവം 2017ല്‍ ആണ് ആരംഭിച്ചത് .ഗോത്രവര്‍ഗ സമുദായങ്ങളുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ കരകൗശലവും സംസ്‌കാരവും ജനങ്ങളെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഈ ഉത്സവം.
ആടി മഹോത്സവത്തിന്റെ നവംബര്‍ പതിപ്പ് രാജ്യത്തുടനീളമുള്ള നമ്മുടെ ഗോത്രങ്ങളുടെ കല, കരകൗശല വസ്തുക്കള്‍, പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍, രുചികരമായ ഭക്ഷണരീതികള്‍ എന്നിവയില്‍ കാണുന്ന സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതായിരിക്കും .200ലധികം സ്റ്റാളുകളുള്ള, 15 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 1000 ആദിവാസി കരകൗശല വിദഗ്ധരും കലാകാരന്മാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: