സുസുക്കി മോട്ടോര്‍ കോര്പ്പറേഷന് ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ ഇടിവിന് സാധ്യതയെന്ന് കമ്പനി തുറന്നു സമ്മതിക്കുന്നു. രാജ്യത്ത് ഒരോ വര്‍ഷവും ആറ് ശതമാനത്തിന്റെ ഇടിവ് പ്രതീക്ഷിക്കുന്നതായാണ് കമ്പനി തന്നെ അറിയിച്ചത്. ചിപ്പ് ക്ഷാമം മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആഗോള വില്‍പ്പനയില്‍ 2.25 ലക്ഷം യൂണിറ്റ് കുറവുണ്ടാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്.
ഈ വര്‍ഷത്തെ ആഗോള വില്പന 24.86 ലക്ഷം മാത്രമേ ഉണ്ടാവുകയുള്ളുവെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.25 ലക്ഷം കുറവാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25.71 ലക്ഷം യൂണിറ്റുകളാണ് സുസുക്കി മൊത്തത്തില്‍ വിറ്റത്.
സുസുക്കിയുടെ ഉപകമ്പനിയായ മാരുതി സുസുക്കി ഇന്ത്യ 2020-21 കാലയളവില്‍ 14,57,861 യൂണിറ്റുകള്‍ വിറ്റു. നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ഉല്‍പ്പാദന പദ്ധതി 25.79 ലക്ഷം യൂണിറ്റായി പരിഷ്കരിച്ചതായും സുസുക്കി വ്യക്തമാക്കി. ഇത് ആദ്യം ആസൂത്രണം ചെയ്തതിനേക്കാള്‍ 2.99 ലക്ഷം യൂണിറ്റ് കുറവാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 26.51 ലക്ഷം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു.
ഇന്ത്യിലെ ചിപ്പ് ക്ഷാമത്തിന്റെയും കോവിഡിന്റെയും പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാത്ത ഒരു പദ്ധതിയാണ് കമ്പനി വാഹന നിര്‍മാണത്തിന് രൂപീകരിക്കുന്നത്. കൂടുതല്‍ നഷ്ടം കമ്പനിക്ക് വരാതിരിക്കാന്‍ ഉല്‍പ്പാദനത്തിലും ഡെലിവറി പ്ലാനുകളിലും ദൗര്‍ലഭ്യം കുറയ്ക്കാന്‍ ശ്രമിക്കുന്നതായി സുസുക്കി മോട്ടോര്‍ കോര്പ്പറേഷന് അറിയിച്ചു.
വാഹനഭാഗങ്ങളുടെ കുറവ് പരിഹരിക്കാനും പരമാവധി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും ശ്രമിക്കുന്നതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 12.6 ശതമാനം ഉല്പാതനം കുറഞ്ഞിരുന്നെങ്കിലും, പ്രവര്‍ത്തന ലാഭം 170 ബില്യണ്‍ യെന്‍ മാറ്റമില്ലാതെ കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: