ന്യൂദല്‍ഹി: എഴുത്തുകാരനും ചരിത്രകാരനും നാടക പ്രവര്‍ത്തകനുമായ ശിവഷാഹിര്‍ ബാബാസാഹെബ് പുരന്ദരെയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
പുതു തലമുറകളെ ഛത്രപതി ശിവാജി മഹാരാജുമായി ബന്ധിപ്പിക്കുന്നതില്‍ ശിവഷാഹിര്‍ ബാബാസാഹെബ് പുരന്ദരെയുടെ സംഭാവനകള്‍ അദ്ദേഹം അനുസ്മരിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബാബയുടെ ശതാബ്ദി വര്‍ഷ പരിപാടിയെ അഭിസംബോധന ചെയ്തപ്പോള്‍ നടത്തിയ തന്റെ പ്രസംഗവും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
വാക്കുകള്‍ക്കതീതമായി ഞാന്‍ വേദനിക്കുന്നു. ശിവഷാഹിര്‍ ബാബാസാഹെബ് പുരന്ദരെയുടെ വിയോഗം ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ലോകത്ത് വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. പുതു തലമുറകളെ ഛത്രപതി ശിവാജി മഹാരാജുമായി ബന്ധിപ്പിച്ചതില്‍ അദ്ദേഹത്തിനുള്ള പങ്ക് വലുതാണ്. അദ്ദേഹത്തിന്റെ മറ്റ് കൃതികളും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്ററില്‍ കുറിച്ചു.
ശിവഷാഹിര്‍ ബാബാസാഹെബ് പുരന്ദരെ നര്‍മ്മബോധമുള്ള ജ്ഞാനിയും ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് സമ്പന്നനുമായിരുന്നു. വര്‍ഷങ്ങളായി അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാനുള്ള ഭാഗ്യം എനിക്കുണ്ടായി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, അദ്ദേഹത്തിന്റെ ശതാബ്ദി വര്‍ഷ പരിപാടിയെ അഭിസംബോധന ചെയ്തിരുന്നു. ശിവഷാഹിര്‍ ബാബാസാഹെബ് പുരന്ദരെ അദ്ദേഹത്തിന്റെ വിപുലമായ പ്രവര്‍ത്തനങ്ങളാല്‍ ജീവിക്കും. ഈ ദുഃഖസമയത്ത്, എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ ആരാധകര്‍ക്കും ഒപ്പമാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: