തിരുവനന്തപുരം: എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളെ സര്‍ക്കാരും സിപിഎമ്മും പോലീസും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. പത്തു ദിവസത്തിനുള്ളില്‍ രണ്ട് ആര്‍എസ്്എസ് പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനമില്ലാത്ത സ്ഥലങ്ങളില്‍ വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങള്‍ നടക്കുന്നതെന്നും കെ. സുരേന്ദ്രന്.എസ്ഡിപിഐ്ക്ക് അതേ നാണയത്തില്‍ മറുപടി നല്കാന് ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.കൊലപാതകങ്ങളില്‍ എസ്ഡിപിഐയുടെ പേരു പറയാന്‍ പോലും പോലീസ് മടിയ്ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം പങ്കിടുന്നവരാണ് സിപിഎമ്മും എസ്ഡിപിഐയുമെന്നും കെ. സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: