ഇടുക്കി: കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനങ്ങള്‍ ആവര്‍ത്തിച്ച് നല്കി തുലാവര്‍ഷത്തിലും മഴയില്‍ പ്രകടമായ മാറ്റം. ആഗോള താപനം വര്‍ദ്ധിക്കുന്നത് മൂലം കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് കനത്ത മഴയുടെ രൂപത്തില്‍ നാശം വിതച്ച് പെയ്തിറങ്ങുന്നത്. മുമ്പൊക്കെ ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ ശക്തമായ മഴയായിരുന്നു കാലവര്‍ഷ സമയത്ത് ലഭിച്ചിരുന്നത്. ശക്തിയേറിയ കാറ്റിനൊപ്പം 2-3 മണിക്കൂര്‍ വരെ പ്രാദേശികമായി മാത്രമായിരുന്നു ഈ മഴയെത്തിയിരുന്നത്. 2018ലെ അധിമഴക്ക് ശേഷം ഇതിന് വ്യാപകമായ മാറ്റം പ്രകടമാണ്.
തുലാമഴക്ക് പ്രധാന കാരണം സൈബീരിയുടെ ഉയര്‍ന്ന മര്‍ദ്ദ മേഖലയില്‍ നിന്നെത്തുന്ന തണുത്തുറഞ്ഞ കിഴക്കന്‍ കാറ്റാണ്. ഇവ ബംഗാള്‍ ഉള്‍ക്കടല്‍ വഴി ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിച്ച് മഴയായി പെയ്തിറങ്ങും. കൂടുതലും മഴ കിട്ടുക ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗത്തായിരുക്കും. പടിഞ്ഞാറന്‍ കാറ്റ് ചൂടേറിയതും കിഴക്കന്‍ കാറ്റ്(ശക്തി കൂടിയത്) തണുപ്പേറിയതുമായിരിക്കും.ഇവ തമ്മില്‍ ചേര്‍ത്ത് ഇടിമിന്നല്‍ മേഘങ്ങള്‍ രൂപ്പെട്ടാണ് മഴയായി പെയ്തിറങ്ങിയിരുന്നത്.
ആര്യങ്കാവ്, വാളയാര്‍ ചുരങ്ങള്‍ വഴിയാണ് കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നതും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് അറബിക്കടല്‍ വഴിയെത്തുന്ന പടിഞ്ഞാറന്‍ കാറ്റ് മൂലമാണ് മഴ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ തെക്കന്‍ കേരളത്തില്‍ ലഭിക്കുന്ന കനത്ത മഴക്ക് കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതാണ്. മുമ്പ് കാലവര്‍ഷത്തില്‍ ഇടിയോട് കൂടിയ മഴ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇതിനും മാറ്റം വന്നു.
തുലാമഴയുടെ സ്വാഭാവം മാറുന്നത് സൂചനയായി കണക്കാക്കാമെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ എന്നന്നേക്കുമായി നഷ്ടമായി എന്ന് പറയാനാകില്ല. ന്യൂനമര്‍ദം ശക്തി കൂടിയ സിസ്റ്റമാണ് ഇതിന്റെ ഭാഗമായി മുമ്പുണ്ടായിരുന്ന സാധാരണയായുള്ള തുലാവര്‍ഷം ഇല്ലാതാകുകയാണ്. തുടര്‍ച്ചയായി മൂടിക്കെട്ടിയ ആകാശത്തോട് കൂടി ശക്തമായ മഴയാണ് നിലവില്‍ ലഭിക്കുന്നത്. ഈ സാഹചര്യം വരും കാലങ്ങളിലും പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ തുലാമഴ തീരെ കുറഞ്ഞിരുന്നു. എന്നാല്‍ 2010ല്‍ തുലാമഴ ഡിസംബര്‍, ജനുവരി മാസങ്ങള്‍ വരെ നീണ്ട് നില്ക്കുന്ന സാഹചര്യമുണ്ടായി. നിലവിലെ സാഹചര്യത്തിലും മഴ ചിലപ്പോള്‍ നീണ്ടുനിന്നേക്കാമെന്നും ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: