ഓണ്‍ലൈന്‍ ഇ കൊമേഴ്സ് സൈറ്റുകളില്‍ ഉത്സവകാല വില്‍പ്പന പൊടിപൊടിച്ചു. വിവിധ ഷോപ്പിങ്ങ് സൈറ്റുകളിലായി 65000 കോടി രൂപയുടെ വില്‍പ്പനയാണ് ഒക്ടോബര്‍ മാസത്തില്‍ മാത്രം നടന്നത്. വില്‍പ്പനയുടെ 62 ശതമാനവും ഫഌപ്പ്കാര്‍ട്ടാണ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ ലാഭമാണ് കമ്പനികള്‍ സ്വന്തമാക്കിയത്. വില്പനയില് സ്മാര്‍ട്ട് ഫോണുകളാണ് മുന്നില്‍. എല്ലാ കമ്പനികളിലും ഫിനാന്‍സ് ഓപ്ക്ഷനുകളും നല്‍കിയിരുന്നു. ആമസോണും വന്‍ വില്പനയാണ് നടന്നത്.
ഓണ്‍ലൈന്‍ വസ്ത്രവിപണിയും നല്ല നിലയില്‍ കച്ചവടങ്ങള്‍ നടത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പ്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണും മറ്റും കൊണ്ട് വിപണി പിന്നോട്ട് പോയെങ്കിലും ഇത്തവണ വന്‍ മുന്നേറ്റമുണ്ടാക്കി. സാധാരണക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ എല്ലാ ഉത്പന്നങ്ങള്‍ക്കും വലിയ വിലക്കുറവ് ഉണ്ടായിരുന്നു.
ലഖുവായ തിരിച്ചടുവകളും സാധാരണക്കാരെ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇതോടൊപ്പം തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക വിലക്കുറവുമുണ്ടായിരുന്നു. ഇടത്തരക്കാരായിരുന്നു കൂടുതലായി ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ ആശ്രയിച്ചത്.
അതേ സമയം ഓണ്‍ലൈന്‍ വിപണിയിലെ മുന്നേറ്റം ഇടത്തരം കച്ചവടക്കാരെ നന്നായി ബാധിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ കടകള്‍ കയറിയിറങ്ങതെ സാധനങ്ങള്‍ ലാഭത്തില്‍ വീട്ടിലെത്തുന്നതിനാല്‍ കടകളെ ആശ്രയിക്കുന്നതില്‍ നിന്നും പലരും പിന്നോട്ടു പോയി. എന്നാല്‍ ഓണ്‍ലൈന്‍ വിപണിക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും കച്ചവടം പൊടിപൊടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: