കൂറ്റനാട്: സിപിഎം തൃത്താല ഏരിയ സമ്മേളനത്തില്‍ ഔദ്യോഗിക വിഭാഗത്തെ വെട്ടി വിമത വിഭാഗം കമ്മിറ്റി പിടിച്ചെടുത്തു. സെക്രട്ടറിയായി ടി.പി. മുഹമ്മദിനെ തെരഞ്ഞെടുത്തു. മുഹമ്മദിന്റെ മകന് ഷെഫീഖും ഏരിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലില്‍ ഇല്ലാതിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജീന, എം.പി. കൃഷ്ണന് എന്നിവരും കടുത്ത മത്സരത്തില്‍ കമ്മിറ്റിയിലെത്തി.
ഔദ്യോഗിക വിഭാഗം കൊണ്ടുവന്ന ലിസ്റ്റില്‍ കഴിഞ്ഞ ഏരിയ കമ്മറ്റിയിലുണ്ടായിരുന്ന എം.പി. കൃഷ്ണനും അഡ്വ: റജീനയും പാനലില്‍ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വിഭാഗത്തിനും വിമതവിഭാഗത്തിനും പത്തുപേര്‍ വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ സെക്രട്ടറി പി.എന്‍. മോഹനനെ പരാജയപ്പെടുത്തിയാണ് മുഹമ്മദ് വിജയിച്ചത്.
ഏരിയ കമ്മറ്റിയംഗങ്ങള്‍: ടി.പി. മുഹമ്മദ്, പി.എന്‍. മോഹനന്, ടി.പി. കുഞ്ഞുണ്ണി, കെ.പി. ശ്രീനിവാസന്, എം. കെ. പ്രദീപ്, പി.ആര്. കുഞ്ഞുണ്ണി, കെ. ജനാര്ദ്ദനന്, ടി.എം. കുഞ്ഞുകുട്ടന്, കെ.ആര്. വിജയമ്മ, ടി. അബ്ദുള്‍ കരീം, ടി.പി. ഷഫീഖ്, വി.കെ. മനോജ്കുമാര്‍, വി.പി. റജീന, പി.കെ. ബാലചന്ദ്രന്, എം.പി. കൃഷ്ണന്, പി. വേലായുധന്, കെ.വി. ബാലകൃഷ്ണന്, പി. നാരായണന്‍കുട്ടി, എ. കുട്ടിനാരായണന്, വി. അനിരുദ്ധന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: