Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മനമുരുകി പ്രാര്‍ഥന: അഗ്രഹാരവീഥികളില്‍ തേരുരുണ്ടുതുടങ്ങി, ഇന്ന് രണ്ടാംതേര്, നാളെ ദേവരഥസംഗമം

ഉത്സവത്തിന് കൊടിയേറ്റം നടക്കുമ്പോഴും അനുമതി ലഭിച്ചിരുന്നില്ല. കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടുവര്‍ഷവും രഥോത്സവം നടത്തിയിരുന്നില്ല. ഇത്തവണ കൊവിഡ് കുറഞ്ഞതോടെ ഉത്സവത്തിന് തടസങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു ക്ഷേത്രഭാരവാഹികള്‍ കരുതിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 10:49 am IST
in Palakkad

പാലക്കാട്: അഗ്രഹാര വീഥികള്‍ ഉണര്‍ന്നു. ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ അഗ്രഹാരവീഥികളിലൂടെ രഥപ്രയാണം ആരംഭിച്ചു. ഇന്നലെയായിരുന്നു ഒന്നാംതേര്. രഥോത്സവം നടക്കുമോയെന്ന ശങ്കയായിരുന്നു അവസാന നിമിഷംവരെ. എന്നാല്‍ വിശ്വാസികളുടെ മനമുരുകിയുള്ള പ്രാര്‍ഥനക്ക് ഫലം കണ്ടു.  

രഥപ്രയാണത്തിന് അനുമതി നല്‍കില്ലെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം അവര്‍ക്കുതന്നെ മാറ്റേണ്ടിവന്നു. നിബന്ധനകളോടെയാണെങ്കിലും രഥപ്രയാണം നടത്തുവാനുള്ള അനുമതി ലഭിച്ചതോടെ ആയിരക്കണക്കിന് അഗ്രഹാര നിവാസികള്‍ക്ക് അവരുടെ പ്രാര്‍ഥനക്കുള്ള ഫലം ലഭിച്ചതിന്റെ അനുഭൂതിയിലാണ്.

ഉത്സവത്തിന് കൊടിയേറ്റം നടക്കുമ്പോഴും അനുമതി ലഭിച്ചിരുന്നില്ല. കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടുവര്‍ഷവും രഥോത്സവം നടത്തിയിരുന്നില്ല. ഇത്തവണ കൊവിഡ് കുറഞ്ഞതോടെ ഉത്സവത്തിന് തടസങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു ക്ഷേത്രഭാരവാഹികള്‍ കരുതിയിരുന്നത്. സാധാരണ വിശ്വനാഥസ്വാമി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരുടെ രഥങ്ങളാണ് ഒന്നാംദിവസം എഴുന്നള്ളുക. തേരുരുട്ടുന്നതിന് ആനകളുടെ സഹായം അനിവാര്യമാണ്. പക്ഷെ, നിബന്ധന പ്രകാരം ഇത്തവണ ആനകളുണ്ടായിരുന്നില്ല. പകരം സര്‍ക്കാരിന്റെ അനുമതി ലഭിച്ച ആളുകള്‍ മാത്രമാണ് രഥം വലിക്കുവാന്‍ ഉണ്ടായിരുന്നത്.  

ഇന്നലെ രാവിലെ 10.30നും 10.45നുമിടയിലായിരുന്നു രഥാരോഹണം. തിരക്കൊഴിവാക്കുന്നതിന് അഗ്രഹാര നിവാസികള്‍ വീടുകളിലിരുന്ന് മാത്രമെ വീക്ഷിക്കാവൂ എന്നും നിര്‍ദേശമുണ്ട്. പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനവുമില്ല. രഥപ്രയാണ സമയത്ത് ഇക്കാര്യം പ്രത്യേകം ഉച്ചഭാഷിണിയിലൂടെ അറിയിക്കുന്നുമുണ്ട്. സാധാരണ രഥോത്സവം ആരംഭിച്ചാല്‍ ആയിരക്കണക്കിന് ആളുകളാണ് കാണുന്നതിനായി എത്തുക. ഇത്തവണ അതില്ല.  

കല്പാത്തി അഗ്രഹാരങ്ങളിലേക്കുള്ള വീഥികളിലെല്ലാം പോലീസ് ബാരിക്കേഡ് വെച്ച് നിയന്ത്രിച്ചിട്ടുണ്ട്. ചാത്തപുരം, മിനി ചാത്തപുരം, ശേഖരിപുരം ജങ്ഷന്‍, മന്തക്കര ഗണപതി കോവില്‍ ജങ്ഷന്‍, ഗോവിന്ദരാജപുരം ജങ്ഷന്‍ തുടങ്ങിയ വഴികളാണ് നിയന്ത്രിച്ചിട്ടുള്ളത്. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന ആളുകള്‍ക്ക് തദ്ദേശവാസികളാണെന്ന് ഉറപ്പുവരുത്താന്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും സഹകരിക്കുന്നുണ്ട്. 200 പേര്‍ക്ക് മാത്രമെ രഥം വലിക്കുവാന്‍ അനുമതിയുള്ളൂ. ഇവര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കിയിട്ടുണ്ട്.

Tags: പാലക്കാട്Kalpathy RadholsavamDevaradhasangamam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

ഇന്ന് കല്‍പ്പാത്തി രഥോത്സവം; തമിഴ് ആചാരപെരുമയില്‍ കൊടിയേറ്റ്

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.