സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഒരു കോമിക് പുസ്തകത്തില്‍ നിന്ന് ഒരു ഗെയിം ആശയം ഉണ്ടാകുക . അത് ലോകം എമ്പാടും പ്രചാരം നേടുക..ഒറ്റ നോട്ടത്തില്‍ അവിശ്വസിനീയം എന്ന് തോന്നുമെങ്കിലും ചെസ്സ് ബോക്സിങ് എന്ന ഹൈബ്രിഡ് കായിക ഇനത്തിന്റെ തുടക്കം അങ്ങനെ ആണ് 1992 ല്‍ ഫ്രഞ്ച് കോമിക് പുസ്തകത്തിലാണ് ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്
1979 ഒരു ചൈനീസ് ചിത്രത്തില്‍ സമാനമായ ആശയം അവതരിപ്പിച്ചിരുന്നു എങ്കിലും ജനശ്രദ്ധയില്‍ വരുന്നത് കോമിക് പുസ്തകത്തിലൂടെയാണ്.
ഈ കോമിക് പുസ്തകവും അതിലെ ആശയത്തിന് ലഭിച്ച പ്രാദേശികമായ ജനപ്രീതിയും ഡച്ച് പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റ് ആയ ഇപ്പേ റുബിങിന് ആശയം ഇഷ്ടമായി. കൂടുതല്‍ പഠിച്ച അദ്ദേഹം ആശയത്തെ അധികരിച്ചു ചെസ്സ് ബോക്സിങ് എന്ന കായിക ഇനത്തിനും അതിലെ നിയമങ്ങള്‍ക്കും രൂപം നല്കി. 2020 ല്‍ അന്തരിച്ച ഇദ്ദേഹമാണ് ചെസ്സ് ബോക്സിങിന്റെ ഉപജ്ഞാതാവ്.
എന്താണ് ചെസ്സ് ബോക്സിങ് . ശാന്തമായി തികഞ്ഞ ഏകാഗ്രതയോടെ കളിക്കേണ്ട ചെസ്സും വേഗതയുടെയും കരുത്തിന്റെയും സ്പോര്‍ട്സ് ആയ ബോക്സിങ്ങും. വ്യത്യസ്ത തലങ്ങളില്‍ നില്ക്കുന്ന രണ്ടു കായിക ഇനങ്ങള്‍ സമന്വയിപ്പിച്ചുള്ള ചെസ്സ് ബോക്സിങ് ഹൈബ്രിഡ് സ്പോര്‍ട്സ് ഇനങ്ങളിലെ വ്യത്യസ്തമായ ഒന്നാണ് .മൂന്ന് മിനിറ്റ് വീതമുള്ള മൂന്ന് റൗണ്ട് ചെസ്സ് മത്സരങ്ങളും രണ്ടു റൗണ്ട് ബോക്സിങ് മത്സരങ്ങളും ചേര്‍ന്നതാണ് ഒരു റൗണ്ട് (അന്താരാഷ്ട്ര മത്സരങ്ങളിന് ഇതു 11 റൗണ്ട് ആകും ) .ചെസ്സും ബോക്സിങ്ങും ഇട കലര്‍ന്ന് നടക്കുന്ന റൗണ്ടുകള്‍ക്കിടയില്‍ ഒരാള്‍ ചെക്ക് മേറ്റ് ആകുകയോ റിങ്ങില്‍ നോക്ക് ഔട്ട് ആകുകയോ ചെയ്യുമ്പോള്‍ മത്സരം അവസാനിക്കുന്നു. ബുദ്ധിയും ശക്തിയും അഥവാ ഏകാഗ്രതയും വേഗതയും ആവശ്യപ്പെടുന്ന ഒരുപോലെ വേണ്ട കായിക ഇനം. ഇന്ത്യയില്‍ തമിഴ്നാട് , ബംഗാള്‍ , ഗുജറാത്ത് , മഹാരാഷ്ട്ര , ത്രിപുര പോലുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായ ഈ കായിക ഇനം അന്താരാഷ്ട്ര തലത്തില്‍ ജര്‍മ്മനി , ഇറ്റലി , സ്പെയിന് , ടര്‍ക്കി , ഡടഅ, റഷ്യ , ഇറാന് തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരം നേടിയതാണ്
ഈ കായിക ഇനം ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് ചെസ്സ് ബോക്സിങ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആദ്യ പ്രസിഡന്റും ആയ ഷിഹാന്‍ മോണ്ടു ദാസ് ആണ്.. കേരളത്തില്‍ എത്തുന്നത് തിരുവനന്തപുരത്തെ ബ്്രദ്േഴ്സ് ബോക്സിംങ് അക്കാഡമിയിലെ മുഖ്യ പരിശീലകന് ശന്തനു വിജയനിലൂടെയും. അദ്ദേഹം ഒരു വര്‍ഷത്തെ പരിശീലനത്തിലൂടെ വാര്‍ത്തെടുത്ത അഞ്ചു കായികതാരങ്ങളുമായി കൊല്‍ക്കത്തയിലെ നാഷണല്‍സില്‍ പങ്കെടുത്ത കേരള ടീമിലെ മൂന്ന് പെണ്‍കുട്ടികളും സ്വര്‍ണം നേടി. കൂടാതെ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ കേരളത്തിന്റെ കന്നിപ്രകടനം ശ്രദ്ധ ആകര്‍ഷിച്ചു. ഈ വിജയത്തില്‍ നിന്ന് പ്രചോദനം നേടി ശന്തനു വിജയന് കീഴില്‍ തികഞ്ഞ ലക്ഷ്യബോധത്തോടെ പരിശീലനം തുടര്‍ന്ന കേരളം ടീം വളരെയധികം മുന്നോട്ടു പോയി. ചെസ് കോച്ച് ജസ്റ്റിന്റെ പിന്തുണയും സഹായകമായി. ഒക്ടോബറില്‍ നടന്ന ദേശീയ ഫെഡറേഷന് കപ്പ് മത്സരത്തില്‍ നവാഗതരായ കേരളാ ടീം ചാമ്പ്യന്മാരായി .വിവിധ വിഭാഗങ്ങളില്‍ ആയി 23 മെഡലുകള്‍ (14 സ്വര്‍ണം 2 വെള്ളി 7 വെങ്കലം) നേടി ഇതര സംസ്ഥാനങ്ങളെ ഞെട്ടിച്ചു. 50 പോയിന്റുകള്‍ നേടിയ കേരളം ഓവര്‍ ഓള് ചാംപ്യന്‍ഷിപ് കരസ്ഥമാക്കിയപ്പോള്‍ മഹാരാഷ്ട്ര (40 ) രണ്ടാം സ്ഥാനവും തമിഴ്നാനാട് (30 ) മൂന്നാം സ്ഥാനവും നേടി
‘ഈ ഇനത്തില്‍ വലിയ സാദ്ധ്യതകള്‍ ഉണ്ട്്. ഡിസംബറില്‍ ഇറ്റലിയില്‍ നടക്കുന്ന അന്താരാഷ്ട്ര ചെസ്സ് ബോക്സിങ് മത്സരത്തില്‍ വന്‍ നേട്ടം കൈവരിക്കാന്‍ കേരളത്തിലെ കുട്ടികള്‍ക്ക് കഴിയും’ കേരളാ ചെസ്സ് ബോക്സിങ് അസോസിയേഷന് സെക്രട്ടറികൂടിയായ ശന്തനു വിജയന് ആത്മവിശ്വാസം പ്രകടിപ്പിച്ചു .ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ലോകചാമ്പ്യന്‍ഷിപ് ചെസ്സ് ബോക്സിങ്ങിന്റെ ഭാരതത്തിലെ ജനപ്രീതി കൂട്ടുന്നതില്‍ വലിയ പങ്കു വഹിക്കും എന്ന് കരുതുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: