Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അതിസമ്പന്നരുടെ ലോകം; മുകേഷ് അംബാനി തന്നെ ഒന്നാം സ്ഥാനത്ത്

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 07:04 am IST
in Business

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്

ഇന്ത്യയിലെ അതിസമ്പന്നരുടെ സമ്പത്ത് വീണ്ടും വീണ്ടും വര്‍ധിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഹുറണ്‍ ഇന്ത്യ റിച്ച്‌ലിസ്റ്റിലെ ആദ്യ 10 പേര്‍ ഇവരാണ്. അവരുടെ സമ്പത്ത് എത്രയെന്നും അറിയാം

1. മുകേഷ് അംബാനി

ആര്‍ഐഎല്‍, 7,18,000 കോടി

തുടര്‍ച്ചയായി 10ാം വര്‍ഷമാണ് അംബാനി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 7,18,000 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയുടെ സമ്പത്ത്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്ഥാപനങ്ങളില്‍ 57ാമതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജിയോയുടെ തേരോട്ടവും അംബാനിക്ക് കരുത്ത് പകരുന്നു.

2. ഗൗതം അദാനി

അദാനി ഗ്രൂപ്പ്, 5,05,900 കോടി

പുതിയ സമ്പന്നപട്ടികയില്‍ ഗൗതം അദാനി രണ്ടാമതെത്തിയിരിക്കുന്നു. അദാനി ഗ്രൂപ്പിന്റെ അധിപന്റെ സമ്പത്ത് 5,05,900 കോടി രൂപയാണ്. അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യം ഏകദേശം 9 ലക്ഷം കോടി രൂപ വരും. അദ്ദേഹത്തിന്റെ അഞ്ച് കമ്പനികളുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കവിയും.

3. ശിവ് നാടാര്‍

എച്ച്‌സിഎല്‍, 2,36,600 കോടി

എച്ച്‌സിഎല്ലിന്റെ ശിവ് നാടാറാണ് മൂന്നാം സ്ഥാനത്ത്. 67 ശതമാനം വര്‍ധനയാണ് ശിവ് നാടാറിന്റെ സമ്പത്തിലുണ്ടായിരിക്കുന്നത്. കോവിഡ് ആഘാതമൊന്നും ഏറ്റില്ല. 2020 ഡിസംബറില്‍ അവസാനിച്ച കലണ്ടര്‍ വര്‍ഷത്തില്‍ 10 ബില്യണ്‍ ഡോളര്‍ വരുമാനം കൈവരിച്ച മൂന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലൊന്ന് എച്ച്‌സിഎല്ലാണ്.

4. ഹിന്ദുജ ഗ്രൂപ്പ്

2,20,000 കോടി രൂപ

രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഇത്തവണ ഹിന്ദുജ കുടുംബം. 2,20,000 കോടി രൂപയാണ് ഹിന്ദുജ സഹോദരന്മാരുടെ സമ്പത്ത്. ഒരു വര്‍ഷത്തിനിടെ മൂല്യത്തിലുണ്ടായത് 53 ശതമാനം വര്‍ധനയാണ്.

5. എല്‍ എന്‍ മിത്തല്‍

ആര്‍സലര്‍ മിത്തല്‍

1,74,400 കോടി രൂപ

എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇത്തവണ എല്‍ എന്‍ മിത്തല്‍ സമ്പന്നരുടെ പട്ടികയില്‍ അഞ്ചാമതെത്തിയത്. 1,74,400 കോടി രൂപയാണ് സമ്പത്ത്. കണ്‍സ്ട്രക്ഷന്‍, അടിസ്ഥാനസൗകര്യം, പുനരുപയോഗ ഊര്‍ജം തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍.

6. സൈറസ് പൂനവാല

സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ

1,63,700 കോടി രൂപ

കോവിഡ്19 വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സാരഥിയാണ് സൈറസ് പൂനവാല. വാക്‌സിന്റെ ബലത്തില്‍ അദ്ദേഹത്തിന്റെ സമ്പത്തിലുണ്ടായത് 74 ശതമാനം വര്‍ധനയാണ്. ഇന്നത് 1,63,700 കോടി രൂപയിലെത്തി നില്‍ക്കുന്നു. 2020ലാണ് പൂനവാല ഹുറണ്‍ സമ്പന്ന പട്ടികയില്‍ ഇടം നേടുന്നത്.

7. രാധാകൃഷ്ണന്‍ ദമാനി

അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്

1,54,300 കോടി രൂപ

പോയ വര്‍ഷത്തെ പോലെ ഏഴാം സ്ഥാനം നിലനിര്‍ത്താന്‍ രാധാകൃഷ്ണന്‍ ദമാനിക്ക് സാധിച്ചു. 2017ലെ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ഐപിഒക്ക് ശേഷം കമ്പനിയുടെ ഓഹരി വിലയിലുണ്ടായത് 500 ശതമാനത്തിലധികം വര്‍ധനയാണ്. ദമാനിയുടെ നേതൃത്വമാണ് സ്ഥാപനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്.

8. വിനോദ് ശാന്തിലാല്‍ അദാനി

അദാനി ഗ്രൂപ്പ്

1,31,600 കോടി രൂപ

1,31,600 കോടി രൂപയുടെ സമ്പത്തോടെ വിനോദ് ശാന്തിലാല്‍ അദാനിയാണ് സമ്പന്ന പട്ടികയില്‍ എട്ടാം സ്ഥാനത്ത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ദുബായ്, സിംഗപ്പൂര്‍, ജക്കാര്‍ത്ത നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ ബിസിനസ്.

9. കുമാര്‍ മംഗളം ബിര്‍ള

ആദിത്യ ബിര്‍ള ഗ്രൂപ്പ്

1,22,200 കോടി രൂപ

കുമാര്‍ മംഗളം ബിര്‍ളയും കുടുംബവുമാണ് ഹുറണ്‍ സമ്പന്ന പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്. 1,22,000 കോടി രൂപയാണ് സമ്പത്ത്. വിവിധ ബിസിനസ് സെഗ്മെന്റുകളില്‍ ബിര്‍ള ഗ്രൂപ്പ് മികച്ച പ്രകടനം നടത്തുന്നത് ഇദ്ദേഹത്തിന് ഗുണമായി.

10. ജയ് ചൗധരി

ഇസെഡ്‌സ്‌കെയിലര്‍

1,21,600 കോടി രൂപ

ക്ലൗഡ് സെക്യൂരിറ്റി സംരംഭമാണ് ജയ് ചൗധരിയുടേത്. 2007ല്‍ തുടങ്ങിയ സ്ഥാപനം നാസ്ഡക്കില്‍ വരെ ലിസ്റ്റ് ചെയ്യപ്പെട്ടു. 2,81,000 കോടി രൂപയാണ് വിപണി മൂല്യം. ഇസെഡ്‌സ്‌കെയിലറിന്റെ വിപണി മൂല്യം 2,81,000 കോടി രൂപയാണ്.

ടീം ബിസിനസ് വോയ്‌സ്

Tags: ഗൗതം അദാനിമുകേഷ് അംബാനിബിസിനസ് വോയ്‌സ്indian billionaires
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാമ്പത്തിക ശാസ്ത്രജ്ഞനും പാശ്ചാത്യ അജണ്ടകളുമുള്ള തോമസ് പിക്കറ്റി (ഇടത്ത്) ഓക്സ് ഫാം എന്ന എന്‍ജിഒ (നടുവില്‍)
India

എന്‍ജിഒ സംഘടനയായ ഒക്സ് ഫാം ഇന്ത്യയിലെ അസമത്വത്തെ പെരുപ്പിച്ച് കാട്ടുന്നു; ലക്ഷ്യം ഇന്ത്യയിലെ സമ്പന്നരെ വലിച്ച് താഴെയിടല്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.