പാലക്കാട് : സിപിഎം നേതാക്കള്‍ പീഡനക്കേസ് പ്രതികള്‍ക്ക് ഒത്താശ ചെയ്തത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി വിരുദ്ധ നിലപാടുണ്ടാക്കിയെന്ന് വിലയിരുത്തല്‍. തൃത്താല ഏരിയാ സമ്മേളനത്തിലാണ് സിപിഎം ജില്ലാ നേതാക്കള്‍ക്കെതിരെ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കറുകപുത്തൂര്‍, എടപ്പാള്‍ കേസുകള്‍ മുന്‍ നിര്‍ത്തിയാണ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.
ശനിയാഴ്ച നടന്ന ഏരിയാ സമ്മേളനത്തിലാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കറുകപൂത്തൂര്‍ പീഡനക്കേസില്‍ ഒരാഴ്ചയിലേറെ വൈകിയാണ് പോലീസ് നടപടിയെടുത്തത്. നടപടിയെടുത്തതിന് ശേഷം പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണുണ്ടായതെന്നും വിമര്‍ശനമുണ്ട്. ഇക്കാര്യത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിക്ക് അന്നുതന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ല.
കൂടാതെ എം.ബി. രാജേഷ് തൃത്താലയില്‍ മത്സരിക്കാന്‍ വന്ന സമയത്ത് പലരും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ എം.ബി. രാജേഷിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും അവരെ സമ്മേളനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താനുമാണ് നേതാക്കള്‍ ശ്രമിച്ചത്. പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയിലുള്ള വിശ്വാസം കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: