ലോകത്ത് വരയാടുകള്‍ ഏറ്റവും അധികം കാണപ്പെടുന്ന ഇരവികുളം ദേശീയോദ്യാനം നീലക്കുറിഞ്ഞി പോലുള്ള അപൂര്‍വ സസ്യങ്ങളുടെയും ജന്തുജാലങ്ങളുടേയും കലവറ കൂടിയാണ്. മൂന്നാര്‍ ടൗണില്‍ നിന്ന് 8 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന സട്രോബിലാന്തസ് കുന്തിയാനസ് എന്നറിയപ്പെടുന്ന നീലക്കുറിഞ്ഞിയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. തെക്കിന്റെ ഹിമാലയം എന്നറിയപ്പെടുന്ന ആനമുടി ഈ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിന് മുകളില്‍ പഞ്ചിമഘട്ടത്തിന്റെ ചെരുവിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം പ്രദേശവും പുല്‍മേടുകളോ അല്ലെങ്കില്‍ ചോല ജൈവവ്യവസ്ഥയുടെ ഭാഗമോ ആണ്. ഹാമില്‍റ്റന്റെ പീഠഭൂമി എന്നും അറിയപ്പെടുന്നു. 1971ല്‍ കേരള സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തു. ഇവിടുത്തെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975ല്‍ ദേശീയോദ്യാനമായും 1978ല്‍ ഇരവികുളം ദേശീയോദ്യാനം എന്ന പേരും നല്കി. തെക്കിന്റെ കശ്മീരായ മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദ കേന്ദ്രം കൂടിയാണ് ദേശീയോദ്യാനത്തിലെ രാജമല പാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: