Categories: India

നിസ്സാരക്കാരനല്ല ഈ വിപ്ലവ് ത്രിപാഠി; മണിപ്പൂരില്‍ തീവ്രവാദികള്‍ വധിച്ചത് മയക്കമരുന്ന് മാഫിയയ്‌ക്കെതിര നിര്‍ഭയം പോരാടിയ കേണലിനെ

മണിപ്പൂരില്‍ തീവ്രവാദികള്‍ വധിച്ച കേണല്‍ വിപ്ലവ് ത്രിപാഠി മയക്കമരുന്ന് മാഫിയയ്‌ക്കെതിരെ നിര്‍ഭയം പോരാടിയ ധീരന്‍. മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ കേണല്‍ ത്രിപാഠിയ്‌ക്കെതിരെ നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും കൊല്ലപ്പെട്ടു.

Published by

ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദികള്‍ വധിച്ച കേണല്‍ വിപ്ലവ് ത്രിപാഠി മയക്കമരുന്ന് മാഫിയയ്‌ക്കെതിരെ നിര്‍ഭയം പോരാടിയ ധീരന്‍. മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ കേണല്‍ ത്രിപാഠിയ്‌ക്കെതിരെ നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും കൊല്ലപ്പെട്ടു.

സുരക്ഷാസേന ഈ മേഖല വളഞ്ഞിരിക്കുകയാണ്. അക്രമകാരികള്‍ക്ക് വേണ്ടി അരിച്ചുപെറുക്കി അന്വേഷിക്കുകയാണ്. അഞ്ച് പട്ടാളക്കാരും രണ്ട് സാധാരണക്കാരും വധിക്കപ്പെട്ടു.

46 അസം റൈഫിള്‍സിലെ ധീരനായ പോരാളിയാണ് വിപ്ലവ് ത്രിപാഠി. ഛത്തീസ്ഗഢില്‍ നിന്നുള്ള ഈ യുവ കേണല്‍ നേരത്തെ കുമയോണ്‍ റെജിമെന്റില്‍ ജോലി ചെയ്തിരുന്നു. നിരവധി മയക്കമരുന്ന് കടത്തുലോബികളെ തകര്‍ത്തെറിഞ്ഞയാളാണ് ഈ കേണല്‍. ഇന്ത്യയ്‌ക്കും മ്യാന്‍മറിനും ഇടയില്‍ നടന്ന മയക്കമരുന്ന് കടത്തും വേരോടെ പിഴുതെറിഞ്ഞു. തീവ്രവാദികളെ സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും വിപ്ലവ് ത്രിപാഠി ശ്രമിച്ചു. മണി്പ്പൂരില്‍ അസംറൈഫില്‍സില്‍ എത്തിയ ശേഷം നിരവധി മയക്കമരുന്ന് റാക്കറ്റുകളെ തകര്‍ത്തെറിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക