ചിക്കാഗോ: ഇന്ത്യാ പ്രസ് കഌ് ഓഫ് നോര്‍ത്ത് അമേരിക്കയയുടെ മാധ്യമ പ്രതിഭാ പുരസ്കാരം ജന്മഭൂമി എഡിറ്റര്‍ കെ.എന്‍ആര്‍. നമ്പൂതിരിക്ക്. ചിക്കാഗോയില്‍ നടന്ന മീഡിയ കോണ്‍ഫറന്‍സില്‍ റോജി ജോണ്‍ എംഎല്‍എ പുരസ്കാരം സമ്മാനിച്ചു.
പ്രശാന്ത് രഘുവംശം (ഏഷ്യാനെറ്റ് ന്യൂസ്) മാധ്യമശ്രീ പുരസ്കാരത്തിനും നിഷ പുരുഷോത്തമന് (മനോരമ ന്യൂസ്) മാധ്യമ രത്ന അവാര്‍ഡിനും അര്‍ഹരായി.
മലയാള മാധ്യമ രംഗത്തെ ഏറ്റവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ കെ.എന്‍ആര്‍. നമ്പൂതിരി 1976ല്‍മലയാള മനോരമയിലാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്.ഏഷ്യന്‍ ഗെയിംസ് (ദല്‍ഹി 1982, ബീജിങ് 1990), ഒളിംപിക്സ് (സിഡ്നി 2000), സാഫ് ഗെയിംസ് (കൊല്‍ക്കത്ത1986), ഇ ന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന് പര്യടനം (1997), ഷാര്‍ജ ക പ്പ് ക്രിക്കറ്റ്, വിംബിള്‍ഡണ്‍ ടെന്നിസ് (2016) തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തു. മനോരമയുടെസ്പോര്ട്സ് പേജില്‍ പെനാല്‍റ്റി പോയിന്റ് എന്ന കോളം കൈകാര്യം ചെയ്തു.1990 ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ടിങ്ങിന് ഏഷ്യന്‍ സ്പോര്‍ട്സ് ജേണലിസ്റ്റ്സ് ഫെഡറേഷന്റെയും ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിയുടെയും സംയുക്ത പുരസ്കാരം നേടി. 2017ല്‍ ജന്മഭൂമി റസിഡന്റ് എഡിറ്ററായും 2019 മുതല്‍ എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: