മുംബൈ: തനിക്കും ഭാര്യയ്ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന് നോട്ടീസയച്ച് ബിജെപി നേതാവ് ഹൈദര്‍ അസം. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി ആവശ്യപ്പെട്ടാണ് ശനിയാഴ്ച നോട്ടീസ് അയച്ചത്.
മറുപടി നല്‍കിയില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ഹൈദര്‍ അസം താക്കീത് നല്കി. ‘ഞാന്‍ ബംഗ്ലാദേശികളെ പിന്തുണയ്ക്കുന്നയാളാണെന്നാണ് നവാബ് മാലിക്ക് ആരോപിച്ചത്. എനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും കുറ്റപ്പെടുത്തി. ഇതിനാട് നിയമപരമായി നോട്ടീസയച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും,’ ഹൈദര്‍ അസം പറഞ്ഞു.
ഹൈദര്‍ അസമിന്റെ ഭാര്യ ബംഗ്ലാദേശ് സ്വദേശിനിയാണ്. ‘ഭാര്യ ബംഗ്ലാദേശ് സ്വദേശിനിയായതുകൊണ്ട് ദേശവിരുദ്ധമായ ആരോപണം ഉന്നയിക്കുന്നതിനെക്കുറിച്ച് മറുപടി ലഭിക്കുക തന്നെ വേണം. മറുപടി തൃപ്തികരമല്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കാനാകും. ഹൈദര്‍ അസമിന് കേസുമായി മുന്നോട്ടുപോകാനാണ് താല്പര്യമെങ്കില് നവാബ് മാലിക്കിനെതിരെ തീര്‍ച്ചയായും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാവുന്നതാണ്,’ പ്രമുഖ അഭിഭാഷകന് സ്വപ്നില്‍ കോത്താരി റിപ്പബ്ലിക് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
നവാബ് മാലിക്കിനെതിരെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കഡെയുടെ അച്ഛന് ധന്യദേവ് വാങ്കഡെ നല്കിയ കേസില്‍ ബോംബെ ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: