തിരുവനന്തപുരം: മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ടിക്കറ്റ് വില്‍പ്പനയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ നാലു മുതല്‍ ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടെ നടത്തിയാണ് സിനിമയെ ആരാധകര്‍ വരവേല്‍ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തിയറ്ററുകളിലാണ് ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്.
മരക്കാര്‍ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് പ്രിവ്യൂഷോ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാഴ്ച്ച മുമ്പാണ് സിനിമയുടെ പ്രിവ്യൂഷോ ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടന്നത്. മോഹന്‍ലാല്‍ കുടുംബസമേതമാണ് സിനിമ കാണാന്‍ എത്തിയത്. നിര്‍മാണ പങ്കാളികള്‍ക്കും ചലച്ചിത്ര മേഖലയിലെ മറ്റു ആളുകള്‍ക്കുമായി ചെന്നൈയില്‍ ലിസിയുടെ ഉമടസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു പ്രദര്‍ശിപ്പിച്ചത്.
ബാഹുബലിയിലെ യുദ്ധരംഗങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നതാണ് ‘മരക്കാറി’ലെ പല രംഗങ്ങളുമെന്ന് കണ്ടവര്‍ വ്യക്തമാക്കി. 30 മിനിറ്റ് നീണ്ടു നില്ക്കുന്ന കടല്‍യുദ്ധമാണ് ക്ലൈമാക്സില്‍. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എല്ലാം സിനിമയില്‍ ഉണ്ടെന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: