കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 369.88 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷമിത് 405.44 കോടി രൂപയായിരുന്നു. കമ്പനിയുടെ ആകെ ആസ്തിയില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 5.7 ശതമാനം വര്‍ദ്ധനവോടെ 28,421.63 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷമിത് 26,902. 73 കോടി രൂപയായിരുന്നു. ഈ വര്‍ഷം ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 14.8 ശതമാനം വര്‍ദ്ധനവോടെ 24,755.99 കോടി രൂപയാണ് രേഖപ്പെടുത്തിയത്.
ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഉപകമ്പനികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ അറ്റാദായം 355 കോടി രൂപയാണ്. മുന്‍ വര്‍ഷമിതു 405.56 കോടി രൂപയായിരുന്നു. കമ്പനിയുടെ ആകെ പ്രവര്‍ത്തന വരുമാനം 1565.58 കോടി രൂപയില്‍ നിന്നും 1531.92 കോടി രൂപയായി.
രണ്ടു രൂപ മുഖ വിലയുള്ള കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 0.75 രൂപ എന്ന നിരക്കില്‍ നല്കാന് മുംബൈയില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. സ്വര്‍ണ്ണവായ്പ, മൈക്രോഫിനാന്‍സ്, ഭവന-വാഹന വായ്പ എന്നീ മൊത്തം ബിസിനസ്സില്‍ കമ്പനി രേഖപ്പെടുത്തിയ ശക്തമായ വളര്‍ച്ചയാണ് ഈ പാദത്തിലെ മികച്ച നേട്ടം. ഗ്രാമീണ, അസംഘടിത മേഖലകളിലെ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. മുന്നോട്ട് പോകുമ്പോള്‍ വളര്‍ച്ച നിലനിര്‍ത്തുന്നതിനൊപ്പം മെച്ചപ്പെട്ട ലാഭവുമാണ് പ്രതീക്ഷിക്കുന്നത്’- മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഓയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: