Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

‘ലൂസിഫര്‍’ കുറുപ്പ്

ക്രൂരനായ കുറുപ്പിനെ ജനം ഏറ്റെടുത്തിരിക്കുന്നു. കുറുപ്പ് നായകനല്ലെന്നു തിരിച്ചറിഞ്ഞു തന്നെയാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായി കുറുപ്പ് മാറിയതെങ്ങനെയെന്നു ചിത്രം വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 05:39 pm IST
in Review

വി. ഹരികൃഷ്ണന്‍

സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നു ഒരു റിലീസ് ആണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’, ജീവിച്ചിരിപ്പുണ്ടേല്‍ സാക്ഷാല്‍ സുകുമാര കുറുപ്പും. കഥ എല്ലാവര്‍ക്കുമറിയാവുന്ന സിനിമ, എന്നാല്‍ അതിന്റെ ക്ലൈമാക്‌സ് അറിയാനുള്ള ആകാംഷ. അതായിരുന്നു ‘കുറുപ്പ്’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളിയും.  

എന്നാല്‍ അതിനെ  മറികടന്നുവെന്നാണ് തീയേറ്റര്‍ നിറയുന്ന ജനസഞ്ചയം സൂചിപ്പിക്കുന്നത്. അതെ ക്രൂരനായ കുറുപ്പിനെ ജനം ഏറ്റെടുത്തിരിക്കുന്നു. കുറുപ്പ് നായകനല്ലെന്നു തിരിച്ചറിഞ്ഞു തന്നെയാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായി കുറുപ്പ് മാറിയതെങ്ങനെയെന്നു ചിത്രം വ്യക്തമാക്കുന്നു.

ഇനി യഥാര്‍ത്ഥ കഥ ഇങ്ങനെ: 1984 ജനുവരി 22 നു മാവേലിക്കര കുന്നത്തിനു സമീപം പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ അംബാസിഡര്‍ കാറില്‍ നിന്നും ഒരു മൃതദേഹം ലഭിക്കുന്നു. ചെറിയനാട് സ്വദേശിയായ സുകുമാരകുറുപ്പിന്റേതാണ് മൃതദേഹമെന്നു ആദ്യമേ സംശയമുയര്‍ന്നെങ്കിലും  ചാക്കോ എന്ന ഫിലിം റെപ്രസെറേറ്റീവിന്റേതാണെന്നു അന്വേഷണത്തില്‍ വ്യക്തമായി. ചാക്കോയെ കൊന്നശേഷം അത് കുറുപ്പാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം.  

അബുദാബിയില്‍ ജോലി നോക്കിയിരുന്ന കുറുപ്പിന്റെ പേരിലുള്ള  3,01,616 ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് തുക(ഏകദേശം 30 ലക്ഷം ഇന്ത്യന്‍ രൂപ) തട്ടിയെടുക്കുകയെന്ന ഗൂഢലക്ഷ്യമായിരുന്നു കൊലയ്‌ക്കു പിന്നില്‍. ഭാസ്‌കരപിള്ളയെന്ന ഭാര്യാസഹോദരനും പൊന്നച്ചനെന്ന കാര്‍ ഡ്രൈവറും ഷാഹു എന്ന കുറുപ്പിന്റെ ഓഫീസ് ബോയിയും കൃത്യത്തില്‍ പങ്കാളികളായി. ഇവര്‍ പിടിയിലായെങ്കിലും കുറുപ്പിനെ കുടുക്കാന്‍ ഇന്നും പോലീസിനായിട്ടില്ല. 37 വര്‍ഷമായി കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരുന്നു.

സിനിമയില്‍ സുധാകരക്കുറുപ്പായി ദുല്‍ക്കര്‍ സല്‍മാന്‍ എത്തുമ്പോള്‍ ഭാര്യ ശാരദയായി ശോഭിത ധുലിപാലയും ഭാസിപിള്ള, പൊന്നപ്പന്‍, സാബു എന്നിവരായി യഥാക്രമം ഷൈന്‍ ടോം ചാക്കോ, വിജയകുമാര്‍ പ്രഭാകരന്‍, ശിവജിത് എന്നിവര്‍ വേഷമിടുന്നു. ചാര്‌ലിയെ ടോവിനോ തോമസ് അവതരിപ്പിക്കുമ്പോള്‍ ഭാര്യയായി അനുപമ പരമേശ്വരന്‍ എത്തുന്നു.കേസിന്റെ അന്വേഷണചുമതലയുള്ള കൃഷ്ണദാസിലൂടെയാണ്(ഇന്ദ്രജിത്ത്) കഥ വികസിക്കുന്നത്. തികച്ചും നാടകീയവും എന്നാല്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ജിതിന്‍ കെ ജോസ്, കെ എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ചലച്ചിത്രഭാഷ്യം രചിച്ചിരിക്കുന്നത്.  

ഓരോ സീനിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന അഭിനയമാണ് ഷൈന്‍ ടോം ചാക്കോ കാഴ്ച വച്ചിരിക്കുന്നത്. തന്ത്രശാലിയും കൗശലക്കാരനായ കുറുപ്പായി ദുല്‍ഖര്‍ ജീവിച്ചപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശരീരഭാഷയും സംസാരശൈലിയുമായി ഇന്ദ്രജിത് തന്റെ വേഷം വേറിട്ടതാക്കി. കഥാസന്ദര്‍ഭങ്ങള്‍ക്കു അനുസൃതമായി നില്‍ക്കുന്ന സുഷിന് ശ്യാമിന്റെ സംഗീതവും ബാക്ഗ്രൗണ്ട് സ്‌കോറും എടുത്ത് പറയണം.  

1984 കാലഘട്ടവും സ്ഥലങ്ങളും മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ ടീം നന്നായി പണിയെടുത്തിട്ടുണ്ട്. 2012 ല്‍ ആദ്യ ചിത്രമായ സെക്കന്റ് ഷോയുമായി എത്തിയ ശ്രീനാഥ് 2021 ല്‍ കുറുപ്പുമായി എത്തിയിരിക്കുന്നത് ശെരിക്കും ഹോംവര്‍ക് ചെയ്ത് തന്നെയാണ്. ‘കുറുപ്പ്’ കൊള്ളാമെന്നു പ്രേക്ഷകര്‍ പറയുന്നുണ്ടെങ്കില്‍ അതിനുള്ള കൈയടിയ്‌ക്ക് അര്‍ഹന്‍ ശ്രീനാഥ് തന്നെയാണ്. ക്ലൈമാക്‌സ് ശെരിക്കും നല്ലയൊരു ട്വിസ്റ്റാണെങ്കിലും എവിടെയോ ഒരു ലൂസിഫര്‍ ഇഫക്ട് അനുഭവപ്പെടും. ഇവിടെ സിനിമ അവസാനിക്കുകയല്ലെന്നാണ് ക്ലൈമാക്‌സ്  നല്‍കുന്ന സൂചന. ഒരുപക്ഷെ മറ്റൊരു പേരില്‍ കുറുപ്പ് വീണ്ടും എത്തിയേക്കും, ഒളിച്ചോട്ടം തുടരുകയാണ്.

Tags: movieDulquer SalmaanreviewMovie ReviewKurup Movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ജോൺ പോൾ ജോർജ് ചിത്രം ആശാനിലെ “ചിറകേ ചിറകേ” ഗാനം ബിഹൈൻൻ്റ് ദ സീൻ വീഡിയോ പുറത്ത്

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

New Release

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ ലൊക്കേഷൻ സന്ദർശിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Entertainment

കാത്തിരിപ്പിനൊടുവിൽ ആ വമ്പൻ അപ്ഡേറ്റ്, ദുൽഖർ സൽമാൻ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബർ 28 വൈകുന്നേരം 6 മണിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.