ന്യൂദല്‍ഹി: താന്‍ രചിച്ച ‘അയോധ്യയിലെ സൂര്യോദയം’ എന്ന പുസ്തകത്തില്‍ ബിജെപിയുടെ ഹിന്ദുത്വത്തെ ഇസ്ലാമിക തീവ്രവാദസംഘടനകളായ ഐഎസ്, ബൊക്കോ ഹാറം എന്നിവയുമായി താരതമ്യം ചെയ്ത സല്മാന് ഖുര്‍ഷിദ് പ്രതിഷേധങ്ങള്‍ക്ക് മുന്പില് തലകുനിക്കുന്നു. താന്‍ പറഞ്ഞത് ഹിന്ദു-മുസ്ലിം മൈത്രിയെക്കുറിച്ചാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ഇപ്പോള്‍ സല്മാന് ഖുര്‍ഷിദിന്റെ ശ്രമം.
കഴിഞ്ഞ ദിവസം വരെ വിമര്‍ശനങ്ങളെ തിരിച്ചടിച്ചിരുന്ന സല്മാന് ഖുര്‍ഷിദ് ഇപ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുകയാണ്. ബിജെപി നേതാവ് രാം കാദം ഖുര്‍ഷിദിന്റെ പുസ്തകത്തിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്. അയോധ്യാതര്ക്കത്തെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ പുസ്തകത്തില്‍ കോടിക്കണക്കായ ഹിന്ദുക്കളുടെ മനസ്സിന് മുറിവേറ്റുമെന്ന് രാം കാദം പറഞ്ഞു. സല്മാന് ഖുര്‍ഷിദിനെതിരെ ഗാട്കോപറിലെ ചിരാഗ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കിയിരിക്കുകയാണ്.
ബിജെപിയെ ഐഎസ് ഐഎസുമായി താരതമ്യം ചെയ്യുന്ന പുസ്തകം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന വരെ സല്മാന് ഖുര്‍ഷിദിനെ തള്ളിപ്പറഞ്ഞു. അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമര്‍ശം ഹിന്ദുയിസത്തിന് അപമാനമാണെന്നും ശിവസേന പറഞ്ഞു.
പുസ്തകത്തിലെ ‘കാവി ആകാശം’ എന്ന അധ്യായമാണ് ഏറെ വിവാദമായത്. അയോധ്യയിലെ തര്‍ക്കം ഒരു മതവിശ്വാസത്തിന്റെ ആധിപത്യത്തെക്കുറിച്ചായിരുന്നുവെന്നും സല്മാന് ഖുര്‍ഷിദ് പുസ്തകത്തില്‍ വാദിക്കുന്നു. ഹിന്ദുത്വയെ അദ്ദേഹം ഐഎസ് ഐഎസുമായും ബൊക്കോ ഹറാം എന്നീ ഇസ്ലാമിക തീവ്രസംഘടനകളുമായി താരതമ്യം ചെയ്യുകയാണ് അദ്ദേഹം. ഹിന്ദുയിസത്തെ ബിജെപി അരികിലേക്ക് തള്ളിമാറ്റിയെന്നും സല്മാന് ഖുര്‍ഷിദ് കുറ്റപ്പെടുത്തുന്നു.
സല്മാന് ഖുര്‍ഷിദിന്റെ ഈ ചിന്തകളെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാ നബി ആസാദും വിമര്‍ശിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ നടന്ന ഒരു യോഗത്തില്‍ സല്മാന് ഖുര്‍ഷിദിന്റെ പുസ്കതത്തിലെ ചിന്തകളെ പിന്തുണച്ച് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: