ന്യൂദല്‍ഹി: ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയാനും ഇതിനെ ഗൗരവമായി കാണാനും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചു.വേണമെങ്കില്‍ രണ്ട് ദിവസത്തെ ലോക്ക്ഡൗണ്‍ കൊണ്ട് വരാനും അവകാശപ്പെട്ടു. എന്‍സിആറിലെ മലിനീകരണം നിലവിലെ ”ഗുരുതര” നിലവാരത്തില്‍ നിന്ന് കുറയ്ക്കുന്നതിന് ചില അടിയന്തര നടപടികള്‍ പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വായു മലിനീകരണം ഗുരുതരമായ സാഹചര്യമാണെന്നും ഡല്‍ഹിയിലെ വായു മലിനീകരണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അഭിപ്രായപ്പെട്ടു.
വൈക്കോല്‍ കത്തിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും എന്നാല്‍ അടിയന്തര നടപടികള്‍ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. ദല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായ നിലയിലാണ്, രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അത് കൂടുതല്‍ കുറയുകയോ കൂടുകയോ ചെയ്യുന്ന സാഹചര്യം വന്നേക്കാം. അടിയന്തര തീരുമാനം എത്രയും വേഗം എടുക്കണമെന്നും, ദീര്‍ഘകാല പരിഹാരം പിന്നീട് നോക്കാമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 17 വരെ സ്ഥിതിഗതികള്‍ മെച്ചപ്പെടില്ലെന്ന് സോളിസിറ്റര്‍ മേധാവി തുഷാര്‍ മേത്ത പറഞ്ഞു. മലിനീകരണം കുറയ്ക്കുന്നതിന് വേണ്ടി രണ്ട് ദിവസമെങ്കിലും വൈക്കോല്‍ കത്തിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പഞ്ചാബിനോടും ഹരിയാനയോടും ആവശ്യപ്പെടാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: