ന്യൂദല്‍ഹി: മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ്് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ അയ്യരെ ഉള്‍പ്പെടുത്തി. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ അജിങ്ക്യ രഹാനെ ഇന്ത്യയെ നയിക്കും. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ആദ്യ ടെസ്റ്റില്‍ വിശ്രമം അനുവദിച്ചു. രണ്ടാം ടെസ്റ്റില്‍ കോഹ്‌ലി നായകസ്ഥാനം ഏറ്റെടുക്കും.
ടി 20 ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്, പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം നല്‍കി. കളിക്കാരുടെ വര്‍ക്ക്‌ലോഡ് പരിഗണിച്ചാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റ്് നവംബര്‍ 25 മുതല്‍ 29 വരെ കാണ്‍പൂരിലും രണ്ടാം ടെസ്റ്റ്് ഡിസംബര്‍ മൂന്ന് മുതല്‍ ഏഴുവരെ മുംബൈയിലും നടക്കും. ടെസ്റ്റ് പരമ്പരയ്‌ക്ക്് മുമ്പ് ഇന്ത്യ ന്യൂസിലന്‍ഡുമായി ടി 20 പരമ്പര കളിക്കും. മൂന്ന്് മത്സരങ്ങളുള്ള പരമ്പര ഈ മാസം 17 ന് ആരംഭിക്കും. 19, 21 തിയതികളിലാണ് മറ്റ് രണ്ട് ടി 20 മത്സരങ്ങള്‍.
ഇന്ത്യന്‍ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റന്‍) , കെ.എല്‍. രാഹുല്‍, എം. അഗര്‍വാള്‍, ഗുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, എ. പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പി. കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: