ലഖ്നോ: സമാജ് വാദി പാര്‍ട്ടിക്കും നേതാവ് അഖിലേഷ് യാദവിനും തിരിച്ചടി. കഴിഞ്ഞ അഖിലേഷ് യാദവ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിയ്ക്ക് ബലാത്സംഗക്കേസില്‍ ജീവപര്യന്തത്തടവ് ശിക്ഷ ലഭിച്ചു.
കുപ്രസിദ്ധമായ ചിത്രകൂട് കൂട്ടബലാത്സംഗക്കേസിലാണ് അഖിലേഷ് യാദവിന് ശിക്ഷ. ലഖ്നോയിലെ പ്രത്യേക കോടതിയാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്.
സംശയത്തിനതീതമായി പ്രോസിക്യൂഷന് പ്രജാപതിയ്ക്കെതിരായ കുറ്റം തെളിയിച്ചതായി പ്രത്യേക ജഡ്ജി പി.കെ. റായ് ബുധനാഴ്ച നിരീക്ഷിച്ചിരുന്നു. പ്രജാപതിയും രണ്ട് കൂട്ടാളികളും കൂടി സ്ത്രീയെ പീഡിപ്പിക്കുകയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും ജഡ്ജി നിരീക്ഷിച്ചിരുന്നു. ഇതിന്റെ ശിക്ഷാവിധിയാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
യുപി നിയമസഭാതെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഈ കേസിന്റെ വിധി സമാജ് വാദി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായേക്കുമെന്നാണ് സൂചനകള്‍. കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചിരുന്നു. അഖിലേഷ് യാദവ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു പ്രജാപതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: